സിറ്റിയുടെ അപരാജിത പരമ്പര ബോണ്‍മൌത്ത് അവസാനിപ്പിച്ചു !!!!!!!
സിറ്റിയെ തുറന്ന വെല്ലുവിളിയില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഉള്ള ബോണ്‍മൌത്ത് പരാജയപ്പെടുത്തി.32 അപരാജിത കുതിപ്പ് നടത്തിയ സിറ്റിയുടെ പോക്കിന് അങ്ങനെ കടിഞ്ഞാണ്‍ വീണു.ഈ പരാജയത്തോടെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സിറ്റിസണ്‍സിന് കഴിയാതെ പോയി.കെവിന്‍ ഡി ബ്രൂയിന, വാക്കര്‍, റോഡ്രി എന്നിവരുടെ അഭാവം ഈ സിറ്റി ടീമിനെ ശരിക്കും പിടിച്ചുലച്ചിരിക്കുന്നു.
വളരെ ഊര്‍ജ സ്വലമായി കളിച്ച ബോണ്‍മൌത്ത് 9 ആം മിനുട്ടില്‍ അൻ്റോയിൻ സെമെനിയോയിലൂടെയും ,64 ആം മിനുട്ടില്‍ ഇവാനിൽസനിലൂടെയും ഗോള്‍ കണ്ടെത്തി.ഈ രണ്ടു ഗോളിനും വഴി ഒരുക്കിയത് വിങ്ങ് ബാക്ക് മിലോസ് കെർകെസ് ആണ്.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം സിറ്റി കളി അല്പം ടൈറ്റ് ആക്കി എങ്കിലും വലിയ ഫലം ഒന്നും കണ്ടില്ല. ഡോക്കുവിന്‍റെ വരവ് സിറ്റിയുടെ അറ്റാക്കില്‍ അല്പം ചലനാത്മകം സൃഷ്ട്ടിച്ചു എങ്കിലും അതിനു ശേഷം വലിയ നേട്ടം ഒന്നും പറയാന്‍ ഉണ്ടായില്ല.ഗ്വാര്‍ഡിയോള്‍ നേടിയ ഗോളില്‍ സിറ്റി മല്‍സരത്തിലേക്ക് തിരിച്ചു വരും എന്നു തോന്നിച്ചു എങ്കിലും ബോണ്‍ മൌത്ത് പ്രതിരോധവും കീപ്പര്‍ ആയ മാർക്ക് ട്രാവേഴ്സും വളരെ മികച്ച പ്രകടനം ആണ് അവസാന മിനുട്ടുകളില്‍ പുറത്തു എടുത്തത്.