സാവീഞ്ഞോക്കും പരിക്ക് ; പ്രതിസന്ധിക്കിടയില്‍ മാഞ്ചസ്റ്റര്‍ സിറ്റി !!!
ബുധനാഴ്ച്ച കാരബാവോ കപ്പിൽ ടോട്ടൻഹാമിനെതിരെ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി വിംഗർ സാവിഞ്ഞോക്ക് പരിക്ക് പറ്റിയിരിക്കുന്നു.ഇതോടെ ടീമിലെ പ്രധാനിയായ പല താരങ്ങളും ഇല്ലാതെ ആയിരിയ്ക്കും സിറ്റിക്ക് കളിക്കേണ്ടി വരുക.വലത് കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് 63-ാം മിനിറ്റിൽ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ സവീഞ്ഞോ പൊട്ടി കരഞ്ഞാണ് പിച്ച് വിട്ടത്.
പരിക്കിൻ്റെ വ്യാപ്തി വ്യാഴാഴ്ച കണ്ടെത്തുമെന്ന് ഗാർഡിയോള പറഞ്ഞു.മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ മാനുവൽ അകാൻജിക്കും പരിക്ക് പറ്റിയിരുന്നു.റോഡ്രി, കെവിൻ ഡി ബ്രൂയിൻ, ജാക്ക് ഗ്രീലിഷ്, കൈൽ വാക്കർ, ജെറമി ഡോകു, ഓസ്കാർ ബോബ് എന്നിവർ ഇതിനകം പരിക്കിൻ്റെ പട്ടികയിലുണ്ടായിരുന്നു, അതേസമയം റൂബൻ ഡയസിനും ഫിറ്റ്നസില്‍ അല്പം പ്രശ്നം നേരിടുന്നുണ്ട് എന്നും സ്പാനിഷ് കോച്ച് അറിയിച്ചു.തിങ്കളാഴ്ച ബാലൺ ഡി ഓർ അവാർഡ് നേടിയ റോഡ്രി, എസിഎൽ പരിക്കിനെത്തുടർന്ന് സീസണിൽ നിന്ന് പുറത്തായി, അതേസമയം ഡി ബ്രൂയ്‌നും ഗ്രീലിഷും വാക്കറും അടുത്ത അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം മാത്രമേ മടങ്ങി വരുകയുള്ളൂ എന്നും ഗാർഡിയോള പറഞ്ഞു.