” റാമോസ് ശരിക്കും നല്ല ഒരു മനുഷ്യന്‍ ആണോ ????”
ക്രൂസ് ഈ അടുത്ത് തുടങ്ങി വെച്ച ഒരു പോഡ്കാസ്റ്റില്‍ അതിഥിയായി യൂര്‍ഗന്‍ ക്ലോപ്പ് വന്നിരുന്നു. അദ്ദേഹം വളരെ മര്‍മപ്രധാനമായ പല കാര്യങ്ങളിലും സംസാരിക്കുകയും ചെയ്തു.റെഡ് ബുള്‍ സ്പോര്‍ട്ട്സ് പ്രൊജെക്റ്റിന്‍റെ ഭാഗം ആയതില്‍ തനിക്ക് ലഭിക്കുന്ന വെറുപ്പ് വെറുതെ ആണ് എന്നും , തനിക്ക് അതില്‍ വലിയ വിഷമം ഇല്ല എന്നും ക്ലോപ്പ് രേഖപ്പെടുത്തി.
പോഡ്കാസ്റ്റില്‍ റാമോസിന്‍റെ സ്പോര്‍ട്ട്മാന്‍ഷിപ്പിനെ കുറിച്ചും ക്ലോപ്പ് ഏറെ വാചാലന്‍ ആയി. റാമോസ് പിച്ചില്‍ കാണിക്കുന്നത് ശരിയായ കാര്യം ആണോ എന്നു ക്രൂസിനോട് ചോദിച്ച ക്ലോപ്പ്, ഇത് പോലൊരു താരം തന്റെ ടീമില്‍ ഉണ്ട് എങ്കില്‍ അദ്ദേഹത്തെ പുറത്തു ആക്കാന്‍ ആയിരിയ്ക്കും താന്‍ തീരുമാനിക്കുക എന്നും ജര്‍മന്‍ കോച്ച് പറഞ്ഞു.സലയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്ക് ഏല്‍പ്പിച്ചത് റാമോസിന്‍റെ ബോധത്തില്‍ ഉണ്ടായിരുന്നില്ല എങ്കിലും അദ്ദേഹത്തിന് ഈജിപ്ഷ്യന്‍ വിങ്ങര്‍ പിച്ചില്‍ നിന്നും പരിക്ക് പറ്റി പോയത് റാമോസിനെ സന്തോഷിപ്പിച്ചു എന്നും ക്ലോപ്പ് പറഞ്ഞു.ക്രൂസ് തന്റെ ടീം മേറ്റിനെ പിന്തുണച്ച് പറഞ്ഞു എങ്കിലും അത് ഒന്നും ചെവി കൊള്ളാന്‍ ക്ലോപ്പ് തയ്യാര്‍ ആയിരുന്നില്ല.