ഫെര്‍മിന്‍ ലോപസിന്‍റെ കരാര്‍ നീട്ടി നല്കി ബാഴ്സലോണ
ആദ്യ ഇലവനില്‍ ഇടം നേടിയില്ല എങ്കിലും ഫെര്‍മിന്‍ ലോപസിന് ബാഴ്സലോണ കരാര്‍ നീട്ടി നല്കിയിരിക്കുന്നു.ഇതിനര്‍ത്ഥം വരാന്‍ പോകുന്ന ഫ്ലിക്ക് ഫൂട്ബോളില്‍ ഫെര്‍മിന്‍ ഒരു സ്ഥിര സാന്നിധ്യം ആയിരിയ്ക്കും എന്നതാണ്.2029 വരെ ആണ് താരം അവിടെ തുടരാന്‍ പോകുന്നത്.അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് 500 മില്യണ്‍ യൂറോ ആണ്.
21 കാരനായ ലോപ്പസിന് ഈ സീസണിൽ പേശിയിലെ പരുക്ക് കാരണം ചില മല്‍സരങ്ങള്‍ നഷ്ടം ആയിരുന്നു.എങ്കിലും അദ്ദേഹത്തിനെ ബയേണ്‍ മ്യൂണിക്കിനെതിരെ 60 മിനുട്ടും , എല്‍ ക്ലാസിക്കോയില്‍ 45 മിനുട്ടും ഫ്ലിക്ക് കളിപ്പിച്ചിരുന്നു.മ്യൂണിക്കിനെതിരെ അദ്ദേഹം രണ്ടു ഗോളിന് വഴി ഒരുക്കുകയും ചെയ്തു.ഇനി ഫെര്‍മിന് മുന്നില്‍ ഉള്ള ഒരേ ഒരു ലക്ഷ്യം ഡാനി ഓല്‍മോയുടെ പാത പിന്തുടര്‍ന്നു അദ്ദേഹത്തിനെ പോലെ എങ്ങനെ ഒരു മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആകാം എന്നു പഠിക്കുന്നത് ആണ്.ഓല്‍മോയെ പോലെ തന്നെ ബോക്സിലേക്ക് കയറി കളിയ്ക്കാന്‍ ലോപസിന് കഴിയും എങ്കിലും , ഓല്‍മോയെ പോലെ ഗോള്‍ നേടാനുള്ള നൈപുണ്യം ലോപസിന് ഇല്ല.ഇത് കൂടാതെ ലോപസിന് ഓല്‍മോയെക്കാള്‍ നന്നായി പ്രെസ്സ് ചെയ്യാനും അത് പോലെ അദ്ദേഹത്തെക്കാള്‍ നല്ല വര്‍ക്ക് റേറ്റും ലോപസിന് ഉണ്ട്.ഫ്ലിക്ക് നല്ല പോലെ വഴികാട്ടിയാല്‍ ബാഴ്സക്ക് മികച്ച ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡറെ ലോപസില്‍ നിന്നും ഉണ്ടാക്കി എടുക്കാന്‍ കഴിയും.