എതിര്‍ ക്ലബ് ആരാധകര്‍ വളങ്ങിട്ട് ആക്രമിച്ചു : ബ്രസീലിയൻ ഫുട്ബോൾ ആരാധകൻ മരണപ്പെട്ടു
ഞായറാഴ്ച രാവിലെ സാവോ പോളോ സ്റ്റേറ്റിൽ എതിരാളികൾ റോഡരികിൽ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടർന്ന് ഒരു ക്രൂസെറോ ഫുട്ബോൾ ആരാധകൻ മരിച്ചതായി ബ്രസീൽ അധികൃതർ അറിയിച്ചു.ഇതേ ആക്രമണത്തിൽ 12 ആരാധകർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ശനിയാഴ്ച നടന്ന ബ്രസീലിയൻ ലീഗിലെ മുൻനിര ലീഗിൽ അത്‌ലറ്റിക്കോ പരാനെൻസിൽ 3-0 ന് തങ്ങളുടെ ടീം തോറ്റതിന് ശേഷം ക്രൂസെയ്‌റോ ആരാധകർ ബസിൽ ബെലോ ഹൊറിസോണ്ടിലേക്ക് മടങ്ങുകയായിരുന്നു.

കൊല്ലപ്പെട്ടയാൾ 30 വയസ്സുകാരനാണെന്ന് ബ്രസീലിലെ ഫെഡറൽ റോഡ് പോലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സാവോപോളോയുടെ പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റ്,ക്ലബ് പാൽമിറാസിൻ്റെ തീവ്ര അനുയായികളാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞു.ബ്രസീലിയൻ ടിവിയിലെ ഫൂട്ടേജിൽ ഒരു ബസ് തീപിടിക്കുന്നതും നിരവധി ക്രൂസെയ്‌റോ ആരാധകര്‍ നടപ്പാതയിൽ കിടക്കുന്നതും പാൽമീറസ് അനുകൂലികൾ അവരെ ഇടിക്കുകയും വടികൊണ്ട് അടിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.ബ്രസീലിലെ ആരാധകരുടെ മറ്റൊരു അക്രമ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ക്രൂസെറോ അതിൻ്റെ സോഷ്യൽ മീഡിയ ചാനലുകളിൽ പറഞ്ഞു.സാവോ പോളോ ആസ്ഥാനമായുള്ള പാൽമിറാസ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല