എല്‍ ക്ലാസിക്കോ – പരാജയം ; അങ്കകലിയില്‍ പേരെസ് !!!!!!!!!
എല്‍ ക്ലാസിക്കോയില്‍ ബാഴ്സക്കെതിരെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ടത് റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പേരെസിനെ ഏറെ ദേഷ്യ പെടുത്തിയിട്ടുണ്ട് എന്നു വാര്‍ത്ത.അദ്ദേഹം ഇത്ര വലിയ മാര്‍ജിനില്‍ ഉള്ള പരാജയം ടീമില്‍ നിന്നും പ്രതീക്ഷിച്ചില്ലത്രേ.എന്നാല്‍ മാനേജര്‍ അന്‍സലോട്ടിക്ക് പുറത്തേക്കുള്ള വഴി ഒന്നും കാണിക്കാന്‍ പേരെസിന് സമയം ആയി തോന്നുന്നില്ല.എന്നാല്‍ അടുത്തു തന്നെ ഒരു ടീം മീറ്റ് നടക്കും.
ഇപ്പോള്‍ പേരെസിന്റെ പൂര്‍ണ ശ്രദ്ധ വിനീഷ്യസിന്റെ ബലോണ്‍ ഡി ഓര്‍ വിജയം എങ്ങനെ ആഘോഷിക്കും എന്നതിനെ കുറിച്ചാണ്.ആര്‍ക്കാണ് അവാര്‍ഡ് എന്നത് ഇപ്പൊഴും വ്യക്തം അല്ല എങ്കിലും, മാധ്യമങ്ങള്‍ എല്ലാവരും ഒരേ പോലെ പറയുന്ന പേര് ബ്രസീലിയന്‍ വിങ്ങറുടെ ആണ്.വിനീഷ്യസിന് ബലോണ്‍ ഡി ഓര്‍ ലഭിച്ചാല്‍ അത് വലിയ ഒരു ആഘോഷം ആക്കാനുള്ള ഒരുക്കത്തില്‍ ആണ് പേരെസ്.അത് കഴിഞ്ഞതിന് ശേഷം ആയിരിയ്ക്കും എല്‍ ക്ലാസിക്കോയുടെ പരാജയത്തിന്‍റെ വിലയിരുത്തല്‍.ഒരു പക്ഷേ അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടാന്‍ പോകുന്നത് എംബാപ്പെ ആയിരിയ്ക്കും.