” ഞങ്ങളുടെ ഹൈ ലൈന്‍ എല്ലാവരും വിചാരിക്കുന്ന രീതിയില്‍ അത്ര അപകടകരം അല്ല ” – ഹാന്‍സി ഫ്ലിക്ക്
എല്‍ ക്ലാസിക്കോ വിജയത്തിനു ശേഷം ഫ്ലിക്കിന്‍റെ ഹൈ ലൈന്‍ ഡിഫന്‍സിനെ പലരും കുറ്റപ്പെടുത്തിയും പുകഴ്ത്തിയും പറഞ്ഞു എങ്കിലും എല്ലാവരും കരുത്തുന്ന പോലെ ഇത് അത്ര വലിയ റിസ്ക് ഉള്ള കളിയല്ല എന്നു ഫ്ലിക്ക് തന്നെ പറഞ്ഞു.”കളി കാണുന്നവര്‍ ഇതിനെ വലിയ റിസ്ക് ആയി കാണുന്നു.എന്നാല്‍ അങ്ങനെ അല്ല കാര്യങ്ങള്‍.” – ഫ്ലിക്ക് രേഖപ്പെടുത്തി.
ആദ്യ പകുതിയില്‍ ഞങ്ങള്‍ നന്നായി കളിച്ചു . എന്നാല്‍ കാര്യങ്ങള്‍ അല്പം കുഴങ്ങ് മറിയുകയായിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ ഡി യോങ്ങിന്റെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ ഞങ്ങളുടെ നിയന്ത്രണത്തില്‍ ആയി.ഞങ്ങള്‍ ജയം നേടിയത് ഒരു ടീം എന്ന നിലയില്‍ റയലിനെ പഠിച്ചതിന് ശേഷം ആയിരുന്നു.ഇത് പോലെ ഓരോ ടീമിനെയും വേണ്ട പോലെ പഠിച്ച ശേഷം മാത്രം ആണ് ഞങ്ങള്‍ തന്ത്രങ്ങള്‍ മെനയാന്‍ പോകുന്നത്.” ഫ്ലിക്ക് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.