ആഴ്സണലിന്‍റെ വിജയ പ്രതീക്ഷകള്‍ക്ക് മേല്‍ ഫ്ലൈറ്റ് ഇടിച്ചിറക്കി സല !!!!!!
ശക്തര്‍ ആയ ലിവര്‍പൂളിനെതിരെ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടാം എന്നു കരുതിയ ആഴ്സണല്‍ പടയ്ക്ക് തിരിച്ചടി.അത് കൂടാതെ തങ്ങളുടെ പ്രധാന താരങ്ങളെ എല്ലാം പരിക്ക് മൂലം നഷ്ടം ആയ അവര്‍ക്ക് ഗബ്രിയേൽ മഗൽഹെസും കൂടാരം വിട്ടു.ഇന്നലെ നടന്ന മല്‍സരത്തില്‍ ലിവര്‍പ്പൂള്‍ അവരെ സമനിലയില്‍ ഒതുക്കി.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും രണ്ടു വീതം ഗോള്‍ നേടി.81 ആം മിനുട്ടില്‍ സല നേടിയ ഗോള്‍ ആണ് ലിവര്‍പൂളിന് സമനില നേടി കൊടുത്തത്.
ഒമ്പതാം മിനിറ്റിൽ ബെൻ വൈറ്റിൻ്റെ ലോങ് ബോള്‍ വിജയകരമായി എടുത്തത്തിന് ശേഷം റോബര്‍ട്ട്സനെ കബളിപ്പിച്ച് കൊണ്ട് ബുക്കായോ സാക്ക ഗോള്‍ കണ്ടെത്തി.9 മിനുറ്റിന് ശേഷം ലൂയിസ് ഡിയാസിന്‍റെ ക്രോസ് ഹെഡറിലൂടെ വലയില്‍ എത്തിക്കാന്‍ വാന്‍ ഡൈക്കിനും കഴിഞ്ഞു. ആദ്യ പകുതി തീരും മുന്നേ തന്നെ ഡെക്ലാന്‍ റൈസിന്‍റെ ഫ്രീ കിക്ക് മൈക്കല്‍ മെറിനോ വലയില്‍ എത്തിക്കുന്നതോടെ ആഴ്സണല്‍ മല്‍സരത്തിലേക്ക് തിരിച്ചു വന്നു എന്നു തോന്നിച്ചു എങ്കിലും 81 ആം മിനുട്ടിലെ സലയുടെ ഉശിരന്‍ ഗോള്‍.ആഴ്സണല്‍ , ലിവര്‍പൂള്‍ ടീമുകള്‍ സമനിലയില്‍ കലാശിച്ചത് ഉപകാരം ആയത് സിറ്റിക്ക് ആയിരുന്നു.അവര്‍ ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.