ചാമ്പ്യന്‍സ് ലീഗ്; ഒടുവില്‍ മുതലും പലിശയും ചേര്‍ത്ത് വീട്ടി ബാഴ്സലോണ
ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ സ്വന്തം തട്ടകത്തിൽ 4-1ന് ജയിച്ച് കൊണ്ട് ബാഴ്സലോണ തങ്ങളുടെ അവിശുദ്ധ മ്യൂണിക്ക് ശാപം നടന്നു കയറി.ഹാട്രിക്ക് നേടി കൊണ്ട് റഫീഞ്ഞയാണ് ബാഴ്സയുടെ കഥയിലെ നായകന്‍.നാല് വർഷം മുമ്പ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ 8-2 എന്ന നാണംകെട്ട തോൽവി ഉൾപ്പെടെ മുന്‍ സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മല്‍സരങ്ങളിലും തോല്‍വി നേരിട്ട ബാഴ്സലോണയുടെ മധുര പ്രതികാരത്തിന്റെ കഥ കൂടിയാണ് ഇന്നലെ ഒളിമ്പിക്ക് ലൂയിസ് സ്റ്റേഡിയത്തില്‍ നടന്നത്.
പൊതുവേ പന്ത് കൈയ്യില്‍ വെച്ച് കളിക്കുന്ന ബാഴ്സയുടെ സ്വതസിന്തമായ ശൈലിക്ക് പകരം കൌണ്ടര്‍ അറ്റാക്കിലൂടെ ആയിരുന്നു ബാഴ്സലോണ മറുപടി പറഞ്ഞത്.1 ആം മിനുട്ടില്‍ തന്നെ റഫീഞ്ഞ നേടിയ ഗോളിലൂടെ ബാഴ്സലോണ മ്യൂണിക്കിനെ പ്രതിരോധത്തില്‍ ആഴ്ത്തി.അതിനു ബദല്‍ ആയി ഹാരി കെയിന്‍ ഗോള്‍ കണ്ടെത്തി സ്കോര്‍ സമനിലയില്‍ എത്തിച്ചു എങ്കിലും രണ്ടാം പകുതി തീരും മുന്നേ തന്നെ രണ്ടു ഗോള്‍ കൂടി നേടി മല്‍സരത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു.റഫീഞ്ഞയെ കൂടാതെ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ബാഴ്സ ഇന്നലെ ഓല്‍മോ,ഗാവി,ഡി യോങ് എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കാതെ ആണ് കളിയ്ക്കാന്‍ ഇറങ്ങിയത്.