EPL 2022 Euro Cup 2024 European Football Foot Ball International Football Top News transfer news

ഹോം ഗ്രൌണ്ടില്‍ കാണികള്‍ക്ക് മുന്നില്‍ ടോട്ടന്‍ഹാം ഷോ !!!!!!!!!

October 20, 2024

ഹോം ഗ്രൌണ്ടില്‍ കാണികള്‍ക്ക് മുന്നില്‍ ടോട്ടന്‍ഹാം ഷോ !!!!!!!!!

ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ലണ്ടൻ എതിരാളികളായ വെസ്റ്റ്ഹാമിനെ 4-1ന് തോൽപ്പിച്ച് ടോട്ടൻഹാം ഹോട്സ്പർ പ്രീമിയര്‍ ലീഗില്‍ അവരുടെ നില കൂടുതല്‍ ഭദ്രം ആക്കി.സ്കോറിംഗ് തുറന്ന വെസ്റ്റ് ഹാം വിംഗർ മുഹമ്മദ് കുഡൂസ് ടോട്ടന്‍ഹാമിനെ അല്പ നേരം വിറപ്പിച്ചു എങ്കിലും തന്‍മയത്വത്തോടെ കളിച്ച ടോട്ടന്‍ഹാം ആദ്യ പകുതിയില്‍ തന്നെ സ്കോര്‍ സമനിലയില്‍ ആക്കി.ദേജാന്‍ കുലുസെവ്സ്കിയാണ് ഗോള്‍ നേടിയത്.

Tottenham vs West Ham LIVE: Premier League result and reaction as Spurs run  riot with Mohammed Kudus sent off | The Independent

 

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ടോട്ടന്‍ഹാം മൂന്നു ഗോള്‍ വെസ്റ്റ് ഹാം വലയിലേക്ക് നിറയൊഴിച്ചു.ലിലി വൈട്ട്സിന് വേണ്ടി ബിസ്സൗമയും സണ്‍ ഹ്യൂങ്-മിനും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ വെസ്റ്റ് ഹാം ഗോള്‍ കീപ്പര്‍ അൽഫോൺസ് അരിയോള ഓണ്‍ ഗോള്‍ നേടി രംഗം വഷളാക്കി.86 ആം മിനുട്ടില്‍ വെസ്റ്റ് ഹാമിന്‍റെ ഏക ഗോള്‍ നേടിയ മുഹമ്മദ് കുഡൂസ് ചുവപ്പ് കാര്‍ഡ് വാങ്ങി പോയത് അവര്‍ക്ക് വലിയ തിരിച്ചടിയായി.സ്പർസിൻ്റെ മിക്കി വാൻ ഡി വെനെയും പേപ്പേ മാറ്റർ സാറിനെയും കൈകാര്യം ചെയ്തതിന് ആണ് അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.

 

 

 

Leave a comment