നൗസെയർ മസ്‌റോയി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ; ഇനി വിശ്രമം
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ നൗസൈർ മസ്‌റോയി ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഫൂട്ബോള്‍ പിച്ചില്‍ നിന്നും വിട്ട് നില്‍ക്കും എന്ന് യുണൈറ്റഡ് അറിയിച്ചു.ഞായറാഴ്ച ആസ്റ്റൺ വില്ലയുമായുള്ള മല്‍സരത്തില്‍ താരത്തിനെ ഹാഫ് ടൈമില്‍ സബ് ചെയ്തിരുന്നു.അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് മൊറോക്കോ ടീമിൽ നിന്നും താരത്തിനെ പുറത്താക്കിയിരുന്നു.

ഇതൊരു അടിയന്തര സാഹചര്യമല്ലെന്നും മസ്‌റോയി പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ വ്യക്തമാക്കി.അദ്ദേഹത്തിന് നടന്നിരിക്കുന്നത് വളരെ ചെറിയ മൈനര്‍ ഓപ്പറേഷന്‍ ആണ് എന്ന് ക്ലബും അറിയിച്ചു.അതിനാല്‍ വെറും ആഴ്ചകള്‍ക്ക് ഉള്ളില്‍ തന്നെ അദ്ദേഹം തിരിച്ചെത്തും.കരിയറിനിടെ ഇതാദ്യമായല്ല മസ്രോയിക്ക് ഹൃദയസംബന്ധമായ അസുഖം വരുന്നത്. 2023-ൽ ബയേൺ മ്യൂണിക്കിനായി കളിക്കുന്നതിനിടെ, കോവിഡ്-19 മൂലം ഹൃദയ സംബന്ധമായ സങ്കീർണതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം മൂന്ന് മാസത്തോളം വിട്ടുനിന്നു.ഖത്തറിൽ നടന്ന ലോകകപ്പിനിടെ അദ്ദേഹത്തിന് കോവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്നു ടൂർണമെൻ്റിന് ശേഷമുള്ള അവധിക്കാലത്ത് അദ്ദേഹത്തിന് വീണ്ടും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു.