EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് ; പാലസ് സമ്മര്‍ദം അതിജീവിച്ച് ലിവര്‍പൂള്‍

October 5, 2024

പ്രീമിയര്‍ ലീഗ് ; പാലസ് സമ്മര്‍ദം അതിജീവിച്ച് ലിവര്‍പൂള്‍

ശനിയാഴ്ച ക്രിസ്റ്റൽ പാലസിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് 1-0 ന് ജയം നേടാന്‍ കഴിഞ്ഞു.മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ ലിവര്‍പൂളിനെ കൊണ്ട് ചക്ര ശ്വാസം വലിപ്പിക്കാന്‍ പാലസിന് കഴിഞ്ഞു.20 ആം സെക്കന്‍ഡില്‍ തന്നെ അവര്‍ ലിവര്‍പൂള്‍ പ്രതിരോധം ഭേദിച്ചത് ആണ്.എന്നാല്‍ അത് ഒരു ഓഫ് സൈഡ് ഗോള്‍ ആയിരുന്നു.

Crystal Palace vs Liverpool LIVE: Premier League result and reaction as  Diogo Jota secures testing win | The Independent

 

അതിനു ശേഷം പതിയെ മല്‍സരത്തില്‍ റെഡ്സ് നിയന്ത്രണം ഏറ്റെടുത്തു.അവര്‍ക്ക് അക്കൌണ്ട് തുറക്കാന്‍ കഴിഞ്ഞത് 9 ആം മിനുട്ടില്‍ ആയിരുന്നു.ഒരു ത്രൂ ബോള്‍ ഏറ്റുവാങ്ങിയതിന് ശേഷം കോഡി ഗാക്ക്പോ പന്ത് ബോക്സിലേക്ക് മറിച്ച് നല്കി.അത് വൃത്തിയായി ഫിനിഷ് ചെയ്തു കൊണ്ട് ഡിയഗോ ജോട്ടയാണ് ലിവര്‍പൂളിന് വേണ്ടി വിജയ ഗോള്‍ നേടിയത്.അതിനു ശേഷം ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ നിരവധി  അനവധി അവസരങ്ങള്‍ ലഭിച്ചിരുന്നു.എന്നാല്‍ ലിവര്‍പൂളിന് മോശം ഫിനിഷിങ്ങും പാലസിന് ആലിസന്റെ സാന്നിധ്യവും ആണ് പാരയായത്.കുറെ അധികം സെവുകള്‍ ചെയ്തതിന് ശേഷം അദ്ദേഹത്തിന് പരിക്ക് മൂലം പിച്ചില്‍ നിന്നും മടങ്ങേണ്ടി വന്നു.അദ്ദേഹത്തിന് പകരം പീന്നീട് ലിവര്‍പൂള്‍ വല കാത്തത് ചെക്ക് താരം ആയ വിറ്റെസ്ലാവ് ജാറോസ് ആയിരുന്നു.എന്തായാലും വിജയത്തോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടോപ്പേര്‍സ് ആയിട്ടാണ് ഇന്റെര്‍നാഷണല്‍ ബ്രേക്കിന് പോകുന്നത്.

Leave a comment