EPL 2022 European Football Foot Ball International Football Top News transfer news

ഉറുഗ്വായ് താരങ്ങളോടുള്ള ബിയൽസയുടെ ‘ബഹുമാനമില്ലായ്മ’യെ ലൂയിസ് സുവാരസ് കടുത്ത രീതിയില്‍ വിമര്‍ശിച്ചു

October 4, 2024

ഉറുഗ്വായ് താരങ്ങളോടുള്ള ബിയൽസയുടെ ‘ബഹുമാനമില്ലായ്മ’യെ ലൂയിസ് സുവാരസ് കടുത്ത രീതിയില്‍ വിമര്‍ശിച്ചു

2024 കോപ്പ അമേരിക്കയിൽ ഉറുഗ്വേ ദേശീയ ടീം ഹെഡ് കോച്ച് മാർസെലോ ബിയൽസ വളരെ പരുക്കന്‍ നിയമങ്ങള്‍ ടീമിന് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നു ലൂയിസ് സുവാരസ് പറഞ്ഞു., “എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ” അത് താരങ്ങള്‍ കാരണം അല്ല എന്നും അദ്ദേഹം പറഞ്ഞു.2023 മെയ് 15-ന് ബിയൽസ ഉറുഗ്വെ ടീമിന് ഒപ്പം ചേര്‍ന്നത്.സുവാരസിൻ്റെ അഭിപ്രായത്തിൽ ദേശീയ ടീമിൻ്റെ പ്രവർത്തനരീതിയെ ഉടനടി അത്  സ്വാധീനിച്ചു.

Marcelo Bielsa Profile

 

 

“സെലസ്റ്റെ കോംപ്ലക്‌സിൽ, ജീവനക്കാർക്ക് ഞങ്ങളെ അഭിവാദ്യം ചെയ്യാനും ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും അനുവാദമില്ല.കോപ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ കാണികളെ കണ്ടു സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം ഇല്ലായിരുന്നു.എന്നാല്‍ ഞാന്‍ ആരാധകര്‍ക്ക് അഭിവാദ്യം ചെയ്യും എന്നു പരസ്യമായി പറഞ്ഞു.ഇത് അദ്ദേഹത്തിന് തീരെ രസിച്ചിട്ടില്ല.താരങ്ങള്‍ക്ക് പലര്‍ക്കും ഇതിനെ ചോദ്യം ചെയ്യാന്‍ പേടി ആണ്.അതാണ് ആരും ഒന്നും പരായാത്തത്.”അദ്ദേഹം ഡയറക്‌ടിവി ഷോയിൽ പറഞ്ഞു.2024 ലെ കോപ്പ അമേരിക്കയിൽ ഉറുഗ്വെ മൂന്നാം സ്ഥാനം നേടിയിരുന്നു.ഇത് അവരുടെ ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച മാച്ച് ഫിഗര്‍ ആണ്.അതിനാല്‍ ബിയെല്‍സയുടെ രീതികള്‍ അല്പം കടുപ്പം ആണ് എങ്കിലും അത് ഫലം കാണുന്നുണ്ട്.

Leave a comment