ചാമ്പ്യന്‍സ് ലീഗ് ; റയലിനെ എയറില്‍ കയറ്റി ലിലെ
ബുധനാഴ്ച ലില്ലെയിൽ നടന്ന ചാമ്പ്യൻസ് ലീഗ് തോൽവിയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് തങ്ങളുടെ ഏറ്റവും മികച്ച പതിപ്പ് കാണിക്കുന്നതിൽ പരാജയപ്പെട്ടു.ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ഫ്രഞ്ച് ടീമിന് മുന്നില്‍ അടിയറവ് പറഞ്ഞു.ലിലെ ഒരു മീനുട്ട് വിടാതെ റയലിനെ പ്രെസ്സ് ചെയ്തു കൊണ്ടിരുന്നു.

44 ആം മിനുട്ടില്‍ പരിക്കില്‍ നിന്നും മടങ്ങി എത്തിയ കമവിങ്കയുടെ ഹാന്‍ഡ് ബോള്‍ റയലിനെതിരെ പെനാല്‍റ്റി വിധിക്കാന്‍ റഫറിയെ നിര്‍ബന്ധിതന്‍ ആക്കി. കിക്ക് എടുത്ത ജോനാഥൻ ഡേവിഡ് തെറ്റ് ഒന്നും കൂടാതെ തന്നെ പന്ത് വലയിലേക്ക് എത്തിച്ചു.86 ആം മിനുട്ടില്‍ സ്കോര്‍ സമനിലയാക്കാന്‍ വളരെ മികച്ച അവസരം ലഭിച്ചു എങ്കിലും ഗോള്‍ ലൈന്‍ ക്ലിയറന്‍സ് ചെയ്ത ലിലെ കീപ്പര്‍ ലൂക്കാസ് ഷെവലിയർ മല്‍സരത്തിലെ ഹീറോ ആയി.രണ്ടാം പകുതിയില്‍ എന്‍ട്രിക്കിനെ മാറ്റി എംബാപ്പെയെ കൊണ്ട് വന്നു എങ്കിലും മല്‍സരത്തില്‍ കാര്യമായ ചലനം സൃഷ്ട്ടിക്കാന്‍ റയലിന് കഴിഞ്ഞില്ല.