“ഞങ്ങളുടെ തോല്‍വിക്ക് കാരണം റോഡ്രിയുടെ അഭാവം “
ഇന്നലത്തെ മല്‍സരത്തില്‍ ന്യൂ കാസിലിനെതിരെ സമനില നേടിയ സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള തോല്‍വിക്ക് കാരണം റോഡ്രിയുടെ അഭാവം ആണ് എന്നു പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച ആഴ്സണലിനെതിരായ മല്‍സരത്തില്‍ ആണ് അദ്ദേഹത്തിന് വലത് കാൽമുട്ടിലെ മുൻ ക്രൂസിയേറ്റ് ലിഗമെൻ്റില്‍ പരിക്ക് സംഭവിച്ചത്.ഈ സീസന് മുഴുവന്‍ താരത്തിനു കളിക്കാന്‍ കഴിയില്ല.
“നിങ്ങള്‍ എന്താണ് ചോദിക്കാന്‍ പോകുന്നത് എന്നു എനിക്കു നന്നായി അറിയാം.റോഡ്രി ഇല്ലാതെ എനിക്കു എന്റെ ടീമിനെ 100 ശതമാനം കലിപ്പിക്കാന്‍ കഴിയില്ല.കോവാസിച്ച്,ബെര്‍ണാര്‍ഡോ എന്നിവര്‍ ഉണ്ട്- പക്ഷേ ടീമിനെ റോഡ്രി നയിക്കുന്നത് പോലെ ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല.എന്നാല്‍ ഞങ്ങള്‍ തളരാന്‍ പോകുന്നില്ല.എത്രയും പെട്ടെന്ന് ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഒരു ടീമിനെ ഉണ്ടാക്കി എടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഞാനും താരങ്ങളും.” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.റോഡ്രി ഇല്ലാതെ 21 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 7-ലും സിറ്റി തോറ്റിരുന്നു, കഴിഞ്ഞ സീസണിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തപ്പോൾ, ഗാർഡിയോളയുടെ ടീം ന്യൂകാസിലിനും വോൾവ്സിനുമെതിരെ തുടർച്ചയായി പരാജയപ്പെട്ടതും ശ്രദ്ധേയം ആയിരുന്നു.