EPL 2022 Euro Cup 2024 European Football Foot Ball Top News transfer news

യമാല്‍ തന്നെ അടുത്ത മെസ്സി – ജിറോണ ബോസ് മിഷേല്‍

September 16, 2024

യമാല്‍ തന്നെ അടുത്ത മെസ്സി – ജിറോണ ബോസ് മിഷേല്‍

ഞായറാഴ്ച മോണ്ടിലിവിയിൽ നടന്ന കറ്റാലൻ ഡെർബിയിൽ ബാഴ്‌സലോണ വിംഗർ ലമായിന്‍ യമാലിനെ വാനോളം പുകഴ്ത്തി വരുകയാണ് ജിറോണ കോച്ച് മിഷേൽ.യമാല്‍ തങ്ങളുടെ ഓരോ താരങ്ങളെയും ഡ്രിബിള്‍ ചെയ്തു പോകുന്നത് കണ്ടിരിക്കാനെ തന്നെ കൊണ്ട് കഴിഞ്ഞുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.അത് കൂടാതെ മെസ്സിയുടെ നിലവാരത്തില്‍ കളിക്കുന്ന ഒരേ താരം ഇപ്പോള്‍ യമാല്‍ ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lamine Yamal told he can reach Lionel Messi's level as Girona boss Michel  drools over Barcelona's 'difference-maker' following heavy La Liga defeat |  Goal.com English Kuwait

 

ഇതോടെ യമാല്‍ ആണ് പുതിയ മെസ്സി എന്ന വാദത്തിന് ശക്തി വളരെ അധികം വര്‍ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. “മെസ്സിയേ പോലൊരു താരം ഇനിയും വരുമോ എന്ന് നമ്മള്‍ ഏറെ ചിന്തിച്ചത് ആണ്.എന്നാല്‍ അതേ ക്ലബില്‍ അത് പോലെ തന്നെ ഇതാ വന്നിരിക്കുന്നു പുതിയ ഒരാള്‍.മെസ്സിയുടെ എല്ലാ മികവും ഉള്ള യമാലിന് മെസ്സിയേ പോലെ തന്നെ വളരെ അര്‍ത്ഥവത്തായ ഒരു കരിയര്‍ ഉണ്ടാകട്ടെ.”മല്‍സരശേഷം മിഷേല്‍ പറഞ്ഞു.ഇന്നലെ ബാഴ്സ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടാക്കിളുകള്‍ നടത്തിയവരിലും സ്പാനിഷ് യുവ താരം ഉണ്ട് എന്നത് അദ്ദേഹത്തിന്റെ മൂല്യത്തെ ഏറെ വര്‍ദ്ധിപ്പിക്കുന്നു.

Leave a comment