നാപ്പോളി ഫോർവേഡ് വിക്ടർ ഒസിംഹെനെ സൈന്‍ ചെയ്യാന്‍ ചെല്‍സി പാടുപ്പെടുന്നു
നാപ്പോളി ഫോർവേഡ് വിക്ടർ ഒസിംഹെനെ പിന്തുടരുന്നതിൽ ചെൽസിക്ക് കാര്യമായ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്.ഈ സമ്മറില്‍ ചെല്‍സി വളരെ അധികം താരങ്ങളെ സൈന്‍ ചെയ്തിരുന്നു.എന്നിട്ടും അവരുടെ പുതിയ സൈനിങ്ങികളുടെ ആവശ്യകത തീരുന്നില്ല.ടോസിൻ അഡറാബിയോ, കാലേബ് വൈലി, ഒമാരി കെല്ലിമാൻ, ഫിലിപ്പ് ജോർഗൻസൻ, കീർനാൻ ഡ്യൂസ്ബറി-ഹാൾ, റെനാറ്റോ വീഗ എന്നിവരെ ഇതിനകം തന്നെ ചെല്‍സി സൈന്‍ ചെയ്തു കഴിഞ്ഞു.
ഒസിംഹനെ വില്‍ക്കാന്‍ ചെല്‍സിയുമായി നാപൊളി പല തവണ സംസാരിച്ച് കഴിഞ്ഞു.എന്നാല്‍ താരത്തിന്റെ റിലീസ് ക്ലോസ് ആയ 110 മില്യണ്‍ യൂറോ കിട്ടാതെ ഒരു ബിസിനസ് ഡീലിന് സമ്മതം മൂളാന്‍ തങ്ങള്‍ തയ്യാര്‍ അല്ല എന്ന് നാപൊളി പ്രസിഡന്‍റ് പറഞ്ഞു കഴിഞ്ഞു.എന്നാല്‍ ഇത് നല്കാന്‍ ചെല്‍സിക്ക് സാധിയ്ക്കും എങ്കിലും പുതിയ പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ അവരെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.താരത്തിനെ റാഞ്ചാന്‍ ആഴ്സണല്‍,പിഎസ്ജി എന്നീ ക്ലബുകളും രംഗത്ത് ഉണ്ട് എന്നത് ചെല്‍സിയുടെ ഭീതിയെ വര്‍ദ്ധിപ്പിക്കുന്നു.