ആഴ്‌സണലിൻ്റെ എമിൽ സ്മിത്ത് റോവിനായി ഫുൾഹാം 34 മില്യൺ പൗണ്ടിൻ്റെ കരാറിന് സമ്മതം മൂളി
ആഡ്-ഓണുകൾ ഉൾപ്പെടെ 34 മില്യൺ പൗണ്ട് ഡീലില്‍ എമിൽ സ്മിത്ത് റോവിനെ ആഴ്സണല്‍ സൈന്‍ ചെയ്തു.ട്രാൻസ്ഫർ കരാറിൽ 27 മില്യൺ പൗണ്ട് ആഴ്സണലിലേക്ക് ഒരു നിശ്ചിത ഫീസായി പോയേക്കും , ഏഴു മില്യണ്‍ ആഡ് ഓണ്‍ ഫീസ് ആണ്.23-കാരനായ സ്മിത്ത്-റോവ്, ഫുൾഹാമിൻ്റെ ഈ സമ്മറിലെ ആദ്യത്തെ സൈനിങ് ആണ്.
മ്യൂണിക്ക് താരം ആയ ജോവോ പാലീഞ്ഞയുടെ സൈനിങ്ങിന് വേണ്ടി പണം സ്വരൂപ്പിക്കാന്‍ ശ്രമിക്കുന്ന ആഴ്സണല്‍ ക്ലബിന് റോവിന്‍റെ ഡീല്‍ വലിയൊരു ആശ്വാസം ആണ്.ക്ലബ്ബിൻ്റെ അക്കാദമിയിലൂടെ വന്നതിന് ശേഷം 2018 സെപ്റ്റംബറിൽ വോർസ്ക്ല പോൾട്ടാവയ്‌ക്കെതിരായ യൂറോപ്പ ലീഗിൽ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ആഴ്‌സണൽ അരങ്ങേറ്റം കുറിച്ചു.ആഴ്സണലില്‍ വേണ്ട പോലെ അവസരം ലഭിക്കാതെ ഇരുന്നപ്പോള്‍ ഹഡേഴ്‌സ്‌ഫീൽഡിനും ആർബി ലീപ്‌സിഗിനും താരം ലോണില്‍ പോയിരുന്നു.ശേഷം 2020 ൽ ആഴ്സണല്‍ ആദ്യ ടീമിൽ ഇടം നേടി.നോർത്ത് ലണ്ടൻ ടീമിനായി 115 മത്സരങ്ങൾ കളിച്ച അദ്ദേഹം 18 ഗോളുകളും 13 അസിസ്റ്റുകളും നേടി.