ഗബ്രിയേല്‍ ജീസസിന് ഉള്ളിലെ തീപ്പൊരി കെട്ടിട്ടില്ല എന്ന് മൈക്കല്‍ അര്‍ട്ടേട്ട
ലോസ് ഏഞ്ചൽസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണലിൻ്റെ പ്രീ-സീസൺ സൗഹൃദ മല്‍സരത്തില്‍ ഗോള്‍ നേടിയ ഗബ്രിയേല്‍ ജീസസിനെ വാനോളം അഭിനന്ദിച്ച് മാനേജര്‍ മൈക്കല്‍ അര്‍ട്ടേട്ട.സോഫി സ്റ്റേഡിയത്തിൽ റാസ്മസ് ഹോജ്ലണ്ടിൻ്റെ പത്താം മിനിട്ടിലെ ഓപ്പണര്‍ കാന്‍സല്‍ ചെയ്തു കൊണ്ട് ഗബ്രിയേല്‍ ജീസസ് ആണ് ആഴ്സണലിനെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.
കഴിഞ്ഞ സീസണിൽ 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് കേവലം നാല് തവണ മാത്രമാണ് ജീസസ് സ്കോർ ചെയ്തത്.സ്ഥിരം പരിക്കും സംഭവിച്ചതിനാല്‍ അദ്ദേഹത്തിനെ ഫസ്റ്റ് ഇലവനില്‍ കായി ഹാവെര്റ്റ്സ് നീക്കവും ചെയ്തു.ഇതിനെ തുടര്‍ന്നു ആഴ്സണല്‍ കരിയര്‍ ജീസസിന് വലിയൊരു ബാധ്യതയായി വരുകയായിരുന്നു.എന്നാല്‍ ഇന്നലത്തെ മല്‍സരത്തില്‍ അദ്ദേഹം കാണിച്ച പ്രകടനം വലിയൊരു തിരിച്ചുവരവിന്റെ ലക്ഷണം ആണ് കാണിക്കുന്നത്.ഇന്നലെ നടന്ന മല്‍സരത്തിലെ ഗോള്‍ ജീസസിന്റെ കഠിനമായ പാതയെ കാണിച്ചു തരുന്നു എന്നു പറഞ്ഞ അര്‍ട്ടേട്ട താന്‍ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിച്ച നിലവാരത്തിനെക്കാള്‍ എത്രയോ മുകളില്‍ ഉള്ള പ്രകടനം പുറത്തു എടുക്കാന്‍ ജീസസിന് കഴിഞ്ഞു എന്നും പറഞ്ഞു.