EPL 2022 European Football Foot Ball Indian football International Football Top News transfer news

പ്രമോട്ടഡ് സീരി എ ക്ലബ് കോമോയിലേക്ക് വന്നു കൊണ്ട് റാഫേൽ വരാനെ

July 29, 2024

പ്രമോട്ടഡ് സീരി എ ക്ലബ് കോമോയിലേക്ക് വന്നു കൊണ്ട് റാഫേൽ വരാനെ

ഫ്രഞ്ച് ഡിഫൻഡർ റാഫേൽ വരാനെ രണ്ട് വർഷത്തെ കരാറിൽ കോമോയിൽ ചേർന്നു.റയൽ മാഡ്രിഡിനൊപ്പം ട്രോഫി നിറഞ്ഞ കരിയറിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചെലവഴിച്ച 31 കാരനായ കരിയറില്‍ ഒരു താഴ്ച നേരിട്ടത്തിന് ശേഷം ആണ് സീരി എ യിലേക്ക് പോകുന്നത്.ഫ്രീ ഏജന്‍റ് ആയാണ് അദ്ദേഹത്തിനെ കോമോ സൈന്‍ ചെയ്തത്.

Varane signs for Italian club Como | The Straits Times

മുൻ ലിവർപൂൾ കീപ്പർ പെപ്പെ റീന, ഡിഫൻഡർ ആൽബർട്ടോ മൊറേനോ എന്നിവരും ഈ സീരി എ ക്ലബില്‍ ചേര്‍ന്ന് കഴിഞ്ഞു.ഇറ്റലിയിലെ ലോംബാർഡി മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ലബ് ആണ് കോമോ.കോമോയിലെ ന്യൂനപക്ഷ ഓഹരി ഉടമകളാണ് ഫാബ്രിഗാസും അദ്ദേഹത്തിൻ്റെ മുൻ ആഴ്സണൽ ടീമംഗം തിയറി ഹെൻറിയും.വരാനെയുടെ വരവ് ടീമിലെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നും ഇത് കൂടാതെ ഇനി മാറ്റത്തിന്‍റെ വരവ് ആണ് അവിടെ സംഭവിക്കാന്‍ പോകുന്നത് എന്നും മാനേജര്‍ ആയ ഫാബ്രിഗാസ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment