താൻ വിചാരിച്ചതിലും വലുതാണ് ബാഴ്‌സലോണ ക്ലബ്ബെന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക്
തൻ്റെ നിയമനം സ്ഥിരീകരിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷം വ്യാഴാഴ്ച ഔദ്യോഗികമായി അവതരിപ്പിച്ചതിന് ശേഷം ബാഴ്‌സലോണ താന്‍ വിചാരിച്ചതിനെക്കാള്‍ എത്രയോ മികച്ച ഷെപ്പില്‍ ആണ് എന്നു ഹാന്‍സി ഫ്ലിക്ക് പറഞ്ഞു.മെയ് മാസത്തില്‍ സാവി പുറത്ത് പോയതോടെ ഫ്ലിക്കിനെ ടീമിന്റെ ചുമതല നല്കാന്‍ പ്രസിഡന്‍റ് ലപ്പോര്‍ട്ട തീരുമാനിക്കുകയായിരുന്നു.
“ലാമാസിയ എന്ന അക്കാദമി ആണ് ബാഴ്സയെ താങ്ങി നിര്‍ത്തുന്നത്.അവിടുത്തെ താരങ്ങളുടെ ഫോം ശരിക്കും എന്റെ കണ്ണു തുറപ്പിച്ചു.ഇത്രക്ക് ക്വാളിറ്റി ഉള്ള യുവ താരങ്ങള്‍ ഉള്ള മറ്റൊരു അക്കാദമിയും എന്റെ അറിവില്‍ ഇല്ല.ഇത് കൂടാതെ എന്നെ പോലത്തെ ഒരു ജര്‍മന്‍ മാനേജര്‍ ബാഴ്സയുടെ ശൈലിയുമായി പൊരുത്തപ്പെടുമോ എന്ന സംശയം പലരും ഉന്നയിക്കുന്നത് കണ്ടു.അത് തീര്‍ച്ചയായും വെറുതെ ആണ്.പിച്ചില്‍ താരങ്ങള്‍ പൊസിഷന്‍ മാറി കളിക്കുന്ന ഒരു ഹൈ ഇന്‍റെന്‍സ് ഫൂട്ബോള്‍ ആണ് എന്‍റെ ശൈലി.അതും പെപ് – ബോള്‍ , ക്രൈഫ് – ബോള്‍ കളികളില്‍ നിന്നും വലിയ വിത്യാസം ഒന്നും ഇല്ല.”അവതരണ ചടങ്ങില്‍ ഫ്ലിക്ക് വെളിപ്പെടുത്തി.