EPL 2022 European Football Foot Ball Indian football International Football Top News transfer news

ഇംഗ്ലണ്ട് ടീമിലേക്ക് താന്‍ പോകുമെന്ന വാര്‍ത്ത നിഷേധിച്ച് ന്യൂകാസിൽ ബോസ് എഡി ഹോവ്

July 22, 2024

ഇംഗ്ലണ്ട് ടീമിലേക്ക് താന്‍ പോകുമെന്ന വാര്‍ത്ത നിഷേധിച്ച് ന്യൂകാസിൽ ബോസ് എഡി ഹോവ്

ഗാരത് സൗത്ത്ഗേറ്റ് പുറത്തായതിന് ശേഷം ഇംഗ്ലണ്ട് ഹെഡ് കോച്ച് സ്ഥാനത്തേക്ക് പലരെയും ബന്ധപ്പെടുത്തുന്നുണ്ട്.നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂകാസിൽ യുണൈറ്റഡ് മാനേജർ എഡ്ഡി ഹോവ് ഇംഗ്ലണ്ട് ടീമിലേക്ക് പോകും എന്ന് റൂമര്‍ ഉണ്ട്.എന്നാല്‍ അത് തികച്ചും വ്യാജം ആണ് എന്നും താന്‍ തന്റെ ക്ലബില്‍ വളരെ സന്തോഷത്തോടെ ആണ് തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 

“ന്യൂ കാസില്‍ എന്ന ക്ലബില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വളരെ വലിയ കാര്യം ആയിട്ടാണ് ഞാന്‍ കാണുന്നത്.പല തരത്തിലുള്ള വെല്ലുവിളികൾ ഞാന്‍ ഇവിടെ നേരിടുന്നുണ്ട്.എന്നാല്‍ അകമഴിഞ്ഞ പിന്തുണ എനിക്കു ലഭിക്കുന്നുണ്ട്.ആരാധകരില്‍ നിന്നും,മാനേജ്മെന്റില്‍ നിന്നും അത് പോലെ കളിക്കാരില്‍ നിന്നും.അതിനാല്‍ ഈ ക്ലബില്‍ നിന്നും അങ്ങനെ വിട്ടു പോകാന്‍ ഒരു തീരുമാനവും എനിക്കു ഇല്ല.”എഡി ഹോവ് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.മുൻ ചെൽസി ബോസ് ഗ്രഹാം പോട്ടർ ആണ് ഇംഗ്ലണ്ട് ബോസ് ആവാന്‍ സാധ്യത ഉള്ള മറ്റൊരു വ്യക്തി.

Leave a comment