മാൻ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് ക്ലബ് മാനേജ്മെന്റിനെ വാനോളം പുകഴ്ത്തുന്നു
ലെനി യോറോയുടെയും ജോഷ്വ സിർക്‌സിയുടെയും സൈനിംഗിനെത്തുടർന്ന് നിലവിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജ്മെന്‍റ് വളരെ പക്വതയോടെ ആണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പെരുമാറുന്നത് എന്ന് ടെന്‍ ഹാഗ് വെളിപ്പെടുത്തി.വളരെ മികച്ച നയങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പില്‍ ആക്കുന്നത് ആണ് ഈ മാനേജ്മെന്റിന്റെ നിലവിലത്തെ ഏറ്റവും മികച്ച ഗുണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലെനി യോറോ,ജോഷ്വ സിർക്‌സി- ഇവര്‍ ആണ് ഈ സമ്മറില്‍ യുണൈറ്റഡ് ഇത് വരെ സൈന്‍ ചെയ്തിട്ടുള്ള താരങ്ങള്‍.
യുണൈറ്റഡ് ഫ്രഞ്ച് ഡിഫൻഡർ യോറോവിനെ 62 മില്യണ്‍ യൂറോവിന് ആണ് യുണൈറ്റഡ് സൈന്‍ ചെയ്തത്.അഞ്ച് വർഷത്തെ കരാറിൽ ആണ് അദ്ദേഹത്തിനെ മാഞ്ചസ്റ്റര്‍ സൈന്‍ ചെയ്തത്.താരത്തിനെ സൈന്‍ ചെയ്യാന്‍ ഇരുന്നതു റയല്‍ മാഡ്രിഡ് ആയിരുന്നു.എന്നാല്‍ അവരില്‍ നിന്നും യുണൈറ്റഡ് താരത്തിനെ റാഞ്ചി എടുത്തത് ഫൂട്ബോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വിസ്റ്റുകളില്‍ ഒന്നായിരുന്നു.ഇത്രക്കും മികച്ച മാനേജ്മെന്റിന്റെ പിന്തുണ ലഭിച്ച് കൊണ്ട് ഇനിയും ടെന്‍ ഹാഗിന് യുണൈറ്റഡിനെ മുന്നിലേക്ക് കൊണ്ട് പോകാന്‍ കഴിയുന്നില്ല എങ്കില്‍ അത് വലിയ ഒരു പിഴവ് തന്നെ ആയിരിയ്ക്കും.