കാന്റെയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ !!!!!!!!!
ബാഴ്സലോണ ഒരു പുതിയ ഡിഫൻസീവ് മിഡ്ഫീൽറെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഈ സമ്മര്‍ വിന്റോയില്‍ അവരുടെ പ്രധാന സൈനിങ് ടാര്‍ഗട്ടുകള്‍ നിക്കോ വില്യംസും ഡാനി ഓല്‍മോയുമാണ്.അതിനാല്‍ പ്രതിരോധ മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി വല്ലാതെ പണം ചിലവഴിക്കാന്‍ ബാഴ്സക്ക് കഴിയില്ല.സ്പോർട്ട് പറയുന്നത് അനുസരിച്ച് ബാഴ്സ മുന്‍ ചെല്‍സി ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ കാന്റെ ആണ് ബാഴ്സ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.
അവരുടെ സാമ്പത്തിക സ്ഥിതി മുന്‍ നിര്‍ത്തി കാന്റെയെ സ്ഥിരമായി സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിയില്ല.അതിനാല്‍ അദ്ദേഹത്തിനെ ലോണില്‍ സൈന്‍ ചെയ്യാന്‍ ആണ് അവര്‍ പദ്ധതി ഇടുന്നത്.എന്നാല്‍ അൽ-ഇത്തിഹാദ് ഈ നീക്കത്തില്‍ തീരെ തൃപ്തര്‍ അല്ല.കാന്റെയെ സൈന്‍ ചെയ്യാന്‍ വെസ്റ്റ് ഹാം യുണൈറ്റഡിൽ നിന്നുള്ള ഓഫര്‍ സൌദി ക്ലബ് ഇന്നലെ നിരസിച്ചിരുന്നു.യൂറോ 2024 ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് കാന്റെ തനിക്ക് യൂറോപ്പില്‍ ഇപ്പോഴും കളിയ്ക്കാന്‍ ആകും എന്നു തെളിയിച്ചിരുന്നു.