ബാഴ്സലോണ ബി പരിശീലകൻ മാർക്വേസ് മെക്സിക്കോ ദേശീയ ടീമിലേക്ക് ചെക്കെറും
ബാഴ്സലോണ ബി ടീമിന്റെ കോച്ച് ആയ റാഫ മാർക്വെസ് മെക്സിക്കോ ദേശീയ ടീമിന്റെ അസിസ്റ്റന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു.പ്രധാന കോച്ച് ആയ ജാവിയർ അഗ്വിറെയുടെ കീഴില്‍ ആയിരിയ്ക്കും റാഫ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.2026 ലോകകപ്പിന് ശേഷം അദ്ദേഹം മെക്സിക്കന്‍ ടീമിന്റെ പ്രധാന മാനേജര്‍ ആയും മാറിയേക്കും.അത്രയും കാലം ടീമിനെ അടുത്ത് അറിയാനും മറ്റുമാണ് റാഫയുടെ പദ്ധതി.
അടുത്തിടെ 2025 ജൂൺ വരെ ബാഴ്സലോണ ബിയിൽ കരാര്‍ അദ്ദേഹം പുതുക്കിയിരുന്നു. എന്നാല്‍ സാവി പോയതിന് ശേഷം ബാഴ്സയുടെ പ്രധാന മാനേജര്‍ ആവാനുള്ള സാധ്യത അദ്ദേഹം സ്വയം കണ്ടിരുന്നു.എന്നാല്‍ അത് ഹാന്‍സി ഫ്ലിക്കിന് നല്കിയത്തില് അല്പം നീരസം അദ്ദേഹത്തിന് ഉണ്ട്.അതിനാല്‍ ആണ് മെക്സിക്കൊ വിളിച്ചപ്പോള്‍ ഒരു വീണ്ടു വിചാരവും കൂടാതെ അദ്ദേഹം അങ്ങോട്ട് പോകാന്‍ ഒരുങ്ങിയത്.മെക്സിക്കോയ്ക്കൊപ്പം 147 മത്സരങ്ങൾ കളിച്ച റാഫ മാർക്വെസ് അഞ്ച് ലോകകപ്പുകളിൽ ആ രാജ്യത്തിന് വേണ്ടി പങ്കെടുത്തതിൻ്റെ റെക്കോർഡും ഹോള്‍ഡ് ചെയ്യുന്നുണ്ട്.