സീരി എയിൽ കോമോ പരിശീലകനായി സെസ്ക് ഫാബ്രിഗാസ് 4 വർഷത്തെ കരാർ ഒപ്പിട്ടു
ഇറ്റാലിയൻ ക്ലബ് കോമോയുടെ സ്ഥിരം പരിശീലകനാകാൻ മുൻ സ്പെയിൻ മിഡ്ഫീൽഡർ സെസ്ക് ഫാബ്രിഗാസ് നാല് വർഷത്തെ കരാർ ഒപ്പിട്ടതായി ക്ലബ് സ്ഥിരീകരിച്ചു.കഴിഞ്ഞ സീസണിൽ ടീമിനെ സീരി എ യിലേക്ക് കയറാന്‍ സഹായിച്ചതിന് ശേഷം ആണ് അദ്ദേഹത്തിനെ സ്ഥിരം ആക്കാന്‍ ഇറ്റാലിയന്‍ ക്ലബ് തീരുമാനിച്ചത്.37 കാരനായ ഫാബ്രിഗാസ്, 2023-24 കാമ്പെയ്‌നിൻ്റെ ഭാഗമായി കോമോയുടെ ഇടക്കാല മുഖ്യ പരിശീലകനായിരുന്നു.
ടൈറ്റിൽ ജേതാക്കളായ പാർമയ്ക്ക് മൂന്ന് പോയിൻ്റ് പിന്നിലായി രണ്ടാം സ്ഥാനത്ത് ആണ് ആണ് കോമോ ഫിനിഷ് ചെയ്തു.സ്പെയിൻ, ആഴ്സനൽ, ബാഴ്സലോണ, ചെൽസി, മൊണാക്കോ എന്നിവരുമായി കരിയര്‍ പങ്കിട്ട ഫാബ്രിഗാസ്, തൻ്റെ കളിജീവിതത്തിൻ്റെ അവസാന നാളുകളിൽ കോമോയിൽ സമയം ചിലവഴിച്ചിരുന്നു.ഫാബ്രിഗാസും അദ്ദേഹത്തിന്റെ സഹ താരം കൂടി ആയ തിയറി ഹെൻറിയും കോമോയിലെ ന്യൂനപക്ഷ ഓഹരി ഉടമയാണ്.ഫാബ്രിഗാസിനെ പോലൊരു ഇതിഹാസത്തിനെ തങ്ങളുടെ മാനേജര്‍ ആയി ലഭിച്ചതു വലിയ ഭാഗ്യം ആയിട്ടാണ് കോമോ ക്ലബ് ഭാരവാഹികള്‍ അറിയിച്ചത്.