പിഎസ്ജിയെ കോടതിയില്‍ കയറ്റാന്‍ തയ്യാര്‍ ആയി എംബാപ്പെ
തനിക്ക് നൽകാനുള്ള തുക നൽകാൻ വിസമ്മതിച്ചാൽ മുൻ ക്ലബ് പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ കേസെടുക്കാൻ കൈലിയൻ എംബാപ്പെ തയ്യാറാണെന്ന് കളിക്കാരൻ്റെ അമ്മ ഫയ്‌സ ലാമാരി പറഞ്ഞു.ലിഗ് 1 ചാമ്പ്യൻമാർ 2024-ലെ വേതനത്തിൽ രണ്ട് മാസത്തെ ബോണസിനായി 80 മില്യൺ യൂറോ കിലിയന് ഇത് വരെ നല്‍കിയിട്ടില്ല.ജൂണിൽ കരാർ അവസാനിച്ചതിന് ശേഷം 25 കാരനായ എംബാപ്പെ പിഎസ്ജി വിട്ട് അഞ്ച് വർഷത്തെ കരാറിൽ ഫ്രീ ഏജൻ്റായി റയൽ മാഡ്രിഡിൽ ചേർന്നു.
“ഇനി എല്ലാ കാര്യങ്ങളും അവന്റെ ഏജന്‍റുമാരുടെ കൈയ്യില്‍ ആണ്.അവര്‍ ക്ലബിനെ കോടതി കയറ്റണം എന്നു തീരുമാനിച്ചാല്‍ അതില്‍ തീരെ അത്ഭുതപ്പെടാനില്ല.കാരണം അവരുടെ പെരുമാറ്റം അത്രക്ക് ഉദാസീനം ആണ്.ക്ലബിന്റെ പ്രസിഡന്‍റ് എംബാപ്പെയുമായി പല തവണ ഒറ്റയ്ക്ക് സംസാരിച്ചിരുന്നു.ഇത് പോലെ പല വാക്കുകളും ആ മനുഷ്യന് എമ്പാപ്പെക്ക് നല്കിയിട്ടുണ്ട്.ബോണസിന്റെ പേരില്‍ ആ ക്ലബുമായുള്ള ബന്ധം മോശപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”ലമാരി ലെ പാരിസിയനോട് പറഞ്ഞു