അഡ്രിയൻ റാബിയോട്ട് ക്ലബ്ബിൽ തുടരില്ലെന്ന് അറിയിച്ച് യുവൻ്റസ്
ഫ്രഞ്ച് അണ്‍ഡര്‍റേറ്റഡ് മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ റാബിയോട്ട് ത്ഥങ്ങളില്‍ നിന്നും വിട്ടു പോയതായി യുവന്‍റസ് അറിയിച്ചു.താരത്തിന്റെ കരാര്‍ കാലഹരണപ്പെട്ടത് മൂലം ഒരു ഫ്രീ ഏജന്‍റ് ആയാണ് അദ്ദേഹം ക്ലബ് വിട്ടത്.താരത്തിനു രണ്ടു വര്‍ഷത്തെ കരാര്‍ നീട്ടി നല്കാന്‍ ഇറ്റാലിയന്‍ ക്ലബ് തയ്യാര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹം അത് നിരസിച്ചു.
പോകുന്ന സ്ഥലത്തു എല്ലാം പ്രശ്നം ഉണ്ടാക്കുന്ന റാബിയോട്ട് യുവേയില്‍ മാത്രം വളരെ നല്ല പേരോടെ ആണ് വിട പറയുന്നതു.ആരാധകര്‍ക്കും സഹ താരങ്ങള്‍ക്കും മാത്രം അല്ല മാനേജ്മെന്റിനും വളരെ അധികം പ്രിയപ്പെട്ട താരം ആണ് ഈ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍.പാരീസ് സെൻ്റ് ജെർമെയ്‌നുമായുള്ള കരാർ കാലഹരണപ്പെട്ടതിന് ശേഷം 2019 ജൂലൈയിൽ ഇറ്റാലിയൻ സംഘടനയിൽ ഫ്രീ ഏജൻ്റായി ചേർന്നതിനുശേഷം അദ്ദേഹം 212 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടുകയും 15 അസിസ്റ്റിന് വഴി ഒരുക്കുകയും ചെയ്തു.2024 യൂറോയിൽ കളിച്ച റാബിയോട്ട് 2022 ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ടീമിൻ്റെ ഭാഗമായിരുന്നു. റയൽ മാഡ്രിഡിൻ്റെയും എസി മിലാൻ്റെയും ഏജന്റുമാര്‍ റാബിയുമായി സംസാരിക്കുന്നുണ്ട് എന്ന റൂമര്‍ വളരെ ശക്തമായി കേള്‍ക്കുന്നുണ്ട്.