യൂറോ 2024 ; ഇംഗ്ലണ്ടിന് ഇന്ന് ജീവന്‍മരണ പോരാട്ടം
ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് യൂറോയുടെ മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറും.ജര്‍മനിയിലെ മെർകുർ സ്പിൽ-അറീനയിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ യൂറോയിലെ ഫൈനലിസ്റ്റുകള്‍ ആയ ഇംഗ്ലണ്ട് സ്വിറ്റ്സര്‍ലണ്ടിനെ ആണ് നേരിടാന്‍ പോകുന്നത്.ഈ മല്‍സരത്തിലെ വിജയി ഹോളണ്ട്- തുര്‍ക്കി മല്‍സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും.
ഇന്നതെ മല്‍സരത്തില്‍ വ്യക്തമായ മേധാവിത്വം ഏത് ടീമിനും ഇല്ല എന്നത് ആണ് ശരി.ലോകത്തിലെ ബഹുമുഖ പ്രതിഭകള്‍ ഉണ്ടായിട്ടും ഇംഗ്ലണ്ട് ടീമിന് കാര്യമായ ഫൂട്ബോള്‍ ഗെയിം ഒന്നും കളിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.ഒരു മല്‍സരത്തില്‍ പോലും നല്ല ഒരു പ്രകടനം ത്രീ ലയണ്‍സിന് പുറത്തു എടുക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ മല്‍സരത്തില്‍ സ്ലോവാക്കിയക്കെതിരെ കഷ്ട്ടപ്പെട്ടിട്ടാണ് ജയം നേടിയത്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ സ്വിസ് ടീമിന് പ്രതീക്ഷ നല്‍കുന്നതും ഇങ്ഗ്ളണ്ടിന്റെ ഈ മോശം ഫോം തന്നെ ആണ്.ഇത് കൂടാതെ കഴിഞ്ഞ മല്‍സരത്തില്‍ സ്വിറ്റ്സര്‍ലണ്ട് ചാമ്പ്യന്മാര്‍ ആയ ഇറ്റലിയെ ആണ് പരാജയപ്പെടുത്തിയത്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാല്‍ കഴിഞ്ഞ സീസണിലെ രണ്ടു ഫൈനലിസ്റ്റുകളെയും തോല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന ഖ്യാതി ഈ ടീമിന് ലഭിക്കും.അത് തന്നെ ആണ് മാനേജര്‍ ആയ മുരത് യാകിനും പ്രതീക്ഷ നല്‍കുന്നത്.