യൂറോ 2024: ” ഹാന്‍ഡ് ബോള്‍ നമുക്ക് ലഭിക്കണം ആയിരുന്നു” – ജൂലിയന്‍ നാഗല്‍സ്മാന്‍
സ്പെയിനിനോട് വെള്ളിയാഴ്ച നടന്ന യൂറോ 2024 ക്വാർട്ടർ ഫൈനൽ തോൽവീക്ക് ശേഷം തൻ്റെ ടീമിന് ഹാൻഡ്‌ബോൾ നൽകാത്ത തീരുമാനത്തിനെതിരെ ജർമ്മനി മാനേജർ ജൂലിയൻ നാഗൽസ്മാൻ ആഞ്ഞടിച്ചു.89-ാം മിനിറ്റിൽ ജർമ്മനി സമനില പിടിച്ച് കളി 1-1ന് എക്‌സ്‌ട്രാ ടൈമിലേക്ക് അയച്ചു, 119-ാം മിനിറ്റിൽ സ്‌പെയിനിൻ്റെ മൈക്കൽ മെറിനോ വിജയഗോൾ നേടി.ഇതിനിടയില്‍ അധികസമയത്ത് മാർക്ക് കുക്കുറെല്ലയുടെ കൈയിൽ പന്ത് തട്ടിയ ഒരു സംഭവം ഉണ്ടായിരുന്നു.ഇതിനെതിരെ ജര്‍മനി നന്നായി തന്നെ അപ്പീല്‍ ചെയ്തു.
തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു എങ്കിലും ഈ യൂറോയില്‍ ജര്‍മന്‍ ടീമിന്റെ ഫൂട്ബോള്‍ വളരെ അധികം മെച്ചപ്പെട്ടു എന്നു നാഗല്‍സ്മാന്‍ പറഞ്ഞു.”ഇത് പോലുള്ള സംഭവങ്ങള്‍ ശരിക്കും ഫൂട്ബോളിന് നാണകേട് ഉണ്ടാക്കുന്നു.പന്ത് പോസ്റ്റിലേക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നത്.ഇത് പോലുള്ള അവസരങ്ങള്‍ നിരീക്ഷിക്കാന്‍ പല പുതിയ ടെക്നോളജിയും ഉണ്ട്.ഉദാഹരണത്തിന് നിര്‍മിധ ബുദ്ധി!!!!!!!ഇതിനെ എല്ലാം മറികടക്കണം എങ്കില്‍ അത് പോലുള്ള നൂതന ആശയങ്ങള്‍ ഫൂട്ബോളിലേക്ക് വരണം.എന്നാല്‍ തോല്‍ക്കാന്‍ കാരണം ഈ ഒരു സംഭവം മാത്രം അല്ല എന്നതും കണക്കില്‍ എടുക്കേണ്ടത് ഉണ്ട്.ജര്‍മനി നന്നായി കളിച്ചു, ഭാഗ്യം ആണെങ്കില്‍ സ്പെയിനിനെ തുണച്ചു !!!!!”