ഹാംസ്ട്രിങ് പരിക്ക് ; പെറുവിനെതിരായ മല്‍സരത്തില്‍ മിശിഹാ കളിക്കില്ല
മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ പെറുവിനെതിരായ 2024 കോപ്പ അമേരിക്കയുടെ അർജൻ്റീനയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലയണൽ മെസ്സി കളിക്കില്ല.ചൊവ്വാഴ്ച രാത്രി ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മെസ്സി ആദ്യ പകുതിയിൽ സൈഡ്ലൈനിൽ ചികിത്സയിലായിരുന്നു. വലത് ഹാംസ്ട്രിംഗിൽ അസ്വസ്ഥത തോന്നിയെങ്കിലും കളി തുടരാനായെന്ന് മത്സരശേഷം അദ്ദേഹം സ്ഥിരീകരിച്ചു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, 37 കാരനായ താരം അർജൻ്റീനയുടെ പരിശീലന സെഷനുവേണ്ടി ഫ്ലോറിഡ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്ര ഒഴിവാക്കി ടീം ഹോട്ടലിൽ തുടർന്നു.പെറുവിനെതിരായ മല്‍സരത്തില്‍ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചിലി മത്സരത്തിന് ശേഷം അർജൻ്റീന മാനേജർ ലയണൽ സ്കലോനി പറഞ്ഞു, ഇത് യുവ കളിക്കാർക്ക് കൂടുതല്‍ സമയം ലഭിക്കുവാനുള്ള അവസരം നൽകുന്നു.ഗ്വാട്ടിമാലയ്ക്കും ഇക്വഡോറിനും എതിരായ പ്രീ കോപ്പ അമേരിക്ക സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തിട്ടും എക്സിക്വൽ പലാസിയോസ്, ഗൈഡോ റോഡ്രിഗസ്, വാലൻ്റൈൻ കാർബോണി, അലജാന്ദ്രോ ഗാർനാച്ചോ എന്നിവർ ഇതുവരെ അർജൻ്റീനയ്ക്കായി കളിച്ചിട്ടില്ല. പെറുവിനെതിരെ കളത്തിലിറങ്ങാൻ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കളിക്കാരിൽ ഒരാളാണ് ഗാർനാച്ചോയെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.