EPL 2022 Euro Cup 2024 European Football Foot Ball International Football Top News transfer news

പ്രീസീസണിൽ സാഞ്ചോയെയും ഗ്രീൻവുഡിനെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ച് യുണൈറ്റഡ്

June 28, 2024

പ്രീസീസണിൽ സാഞ്ചോയെയും ഗ്രീൻവുഡിനെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ച് യുണൈറ്റഡ്

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലോ കോപ്പ അമേരിക്കയിലോ പങ്കെടുക്കാത്ത കളിക്കാരോട് ജൂലൈ 8 ന് പ്രീസീസണ് വേണ്ടി പങ്കെടുക്കാന്‍ യുണൈറ്റഡ് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രീസീസണിൻ്റെ തുടക്കത്തോടെ ക്ലബ് വിട്ടിട്ടില്ലെങ്കിൽ, ജാഡൺ സാഞ്ചോയും മേസൺ ഗ്രീൻവുഡും ടീമിലേക്ക് തിരിച്ചു വരും എന്നു യുണൈറ്റഡ് കരുതുന്നു.ഈ രണ്ടു താരങ്ങളെ എങ്ങനെയും വില്‍ക്കാന്‍ ഉള്ള ശ്രമം ഇപ്പൊഴും യുണൈറ്റഡ് നടത്തുന്നുണ്ട്.

Mason Greenwood Man United transfer latest – 'contact' made, £30m plan, Jadon Sancho decision

 

ലാസിയോ, യുവൻ്റസ്, നാപ്പോളി, മാർസെയ്‌ലെ എന്നിങ്ങനെ പല മികച്ച ക്ലബുകളും ഗ്രീന്‍ വുഡിന് വേണ്ടി ബിഡ് നല്‍കാനുള്ള തീരുമാനത്തില്‍ ആണ്.ബലാത്സംഗശ്രമം, പീഡനം , ആക്രമണം എന്നിവ ആരോപിച്ച് അറസ്റ്റിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി ആണ് താരം യുണൈറ്റഡിലേക്ക് മടങ്ങി എത്തുന്നത്.വിങര്‍ ആയ സാഞ്ചോവിനെ യുണൈറ്റഡ് ബാഴ്സലോണ , യുവന്‍റസ് എന്നീ ക്ലബുകള്‍ക്ക് വില്‍ക്കാന്‍ ശ്രമം നടത്തി എങ്കിലും അവര്‍ ആവശ്യപ്പെടുന്ന തുക താരത്തിന് നല്കാന്‍ ഇരു ക്ലബും തയ്യാര്‍ അല്ല.

Leave a comment