EPL 2022 European Football Foot Ball Indian football International Football Top News transfer news

ഗ്രൂപ്പ് ഡി ചാമ്പ്യന്മാര്‍ ആയി നോക്കൌട്ട് യോഗ്യത ഉറപ്പാക്കി ഓസ്ട്രിയ !!!!!!

June 26, 2024

ഗ്രൂപ്പ് ഡി ചാമ്പ്യന്മാര്‍ ആയി നോക്കൌട്ട് യോഗ്യത ഉറപ്പാക്കി ഓസ്ട്രിയ !!!!!!

ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്,പോളണ്ട്,നെതെര്‍ലാന്‍റ്സ് എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ പലതും ഉണ്ടായിട്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഓസ്ട്രിയ ആണ്.ഇന്നലെ നടന്ന മല്‍സരത്തില്‍ അവരുടെ എതിരാളികള്‍ ആയ ഡച്ച് ടീമിനെ 3-2 നു ഓസ്ട്രിയ പരാജയപ്പെടുത്തി.ആ ഗ്രൂപ്പില്‍ രണ്ടു മല്‍സരങ്ങള്‍ ജയിച്ച ഏക ടീമും ഇവര്‍ തന്നെ ആണ്.

 

6 ആം മിനുട്ടില്‍ ഓണ്‍ ഗോളിലൂടെ ഓസ്ട്രിയക്ക് ലീഡ് വെച്ച് നീട്ടുകയായിരുന്നു ഡോണി മാലെന്‍.ആദ്യ പകുതിയില്‍ അതിനു ശേഷം പറയത്തക്ക ആക്ഷന്‍ ഒന്നും ഉണ്ടായില്ല.എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ഡച്ച് രണ്ടാം പകുതിയില്‍ തന്നെ സമനില പിടിച്ചു.ഗോള്‍ നേടിയത് ലിവര്‍പൂള്‍ താരം ആയ കോടി ഗാക്ക്പ്പോ ആണ്.മല്‍സരത്തില്‍ വളരെ പതിയെ ആണ് എങ്കിലും മേല്‍ക്കൈ നേടാന്‍ ആ ഗോള്‍ ഹോളണ്ടിനെ സമ്മതിച്ചു.എന്നാല്‍ 59 ആം മിനുട്ടില്‍ വീണ്ടും ലീഡ് നേടി റൊമാനോ ഷ്മിഡ് ഹോളണ്ടിനെ താഴേക്കു എത്തിച്ചു.ഇതിനും മറുപടി നല്കാന്‍ ഓറഞ്ച് പടയ്ക്ക് കഴിഞ്ഞു.അത്ലറ്റിക്കോ ഫോര്‍വേഡ് ആയ ഡീപെയ് ആണ് ഇത്തവണ ഗോള്‍ നേടിയത്.എന്നാല്‍ അതിനു ശേഷം ഒരു ഗോളും കൂടി നേടി മല്‍സരത്തിലേക്ക് തിരിച്ചു വരാന്‍ ഓസ്ട്രിയക്ക് കഴിഞ്ഞു.മാർസെൽ സാബിറ്റ്സർ – ആണ് ഗോള്‍ സ്കോറര്‍.തോല്‍വി മൂലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എങ്കിലും അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടാന്‍ ഓസ്ട്രിയക്ക് കഴിഞ്ഞു.

Leave a comment