ടി20 ലോകക്കപ്പ് ; കങ്കാരുക്കള്‍ ക്ലീന്‍ ബൌള്‍ഡ് !!!!!!!
സെൻ്റ് ലൂസിയയിൽ നടന്ന തങ്ങളുടെ അവസാന സൂപ്പർ എട്ട് മത്സരത്തിൽ ഓസ്‌ട്രേലിയയെ 24 റൺസിന് തോൽപ്പിച്ച് ഇന്ത്യ 2024 ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിൽ പ്രവേശിച്ചു.ഗ്രൂപ്പ് 1 ലെ ചാമ്പ്യന്മാര്‍ ആയാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശനം നടത്തിയത്.ഇന്ന് അഫ്ഗാന്‍ – ബംഗ്ലാദേശ് മല്‍സരത്തിലെ ഫലം ഗ്രൂപ്പ് 1 ല്‍ നിന്നുമുള്ള രണ്ടാം ടീമിനെ തീരുമാനിക്കും.
രോഹിത് ശർമ്മ 41 പന്തിൽ 7 ഫോറും 8 സിക്സും സഹിതം 92 റൺസ് നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.ചേസിങ്ങില്‍ ഓസീസിന് അത്ര വലിയ വെല്ലുവിളി നടത്താന്‍ കഴിഞ്ഞില്ല എങ്കിലും ട്രാവീസ് ഹെഡ് (43 പന്തില്‍ 76 റണ്‍സ് ) പലപ്പോഴും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അല്പം പേടി സ്വപ്നം ആയി ക്രീസില്‍ നിന്നു.തുടക്കത്തില്‍ തന്നെ വാര്‍ണറിനെ നഷ്ട്ടപ്പെട്ടു എങ്കിലും മിച്ചല്‍ മാര്‍ഷ് കങ്കാരുക്കള്‍ക്ക് അല്പം പ്രതീക്ഷ നല്കി.അദ്ദേഹം പോയതോടെ ഓരോ ഇടവേളയിലും വികെറ്റ് എടുക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു.ട്രാവീസ് ഹേഡിനെ ബുമ്ര 17 ആം ഓവറില്‍ പുറത്താക്കിയതോടെ കളി ഇന്ത്യക്ക് സ്വന്തം ആയി.കുല്‍ദീപ് യാദവും ബുമ്രയെ പോലെ തന്നെ ഓസീസ് ബാറ്റര്‍മാരെ വട്ടം കറക്കി.അദ്ദേഹം ആണ് മാക്സ്വേലിനെയും അതുപോലെ മിച്ചല്‍ മാര്‍ഷിനെയും പവലിയനിലേക്ക് മടക്കി വിട്ടത്.