” സ്വിറ്റ്സെര്‍ലാന്‍ഡിനെതിരെ നേടിയ സമനില ജയത്തിന് തുല്യം ” – മാനുവല്‍ ന്യൂയര്‍
ആദ്യ രണ്ടു മല്‍സരങ്ങളില്‍ പുറത്തെടുത്ത ഫോം ജര്‍മനിക്ക് ഇന്നലെ തുടരാന്‍ ആയില്ല എന്നു മിഡ്ഫീല്‍ഡര്‍ കിമ്മിച്ച് മല്‍സരശേഷം വെളിപ്പെടുത്തി.ഇന്നലെ നടന്ന മല്‍സരത്തില്‍ ജര്‍മന്‍ ടീമിനെ സമനിലയില്‍ തളച്ച് കൊണ്ട് സ്വിറ്റ്സെര്‍ലാന്‍ഡ് കരുത്ത് കാട്ടിയിരുന്നു.എക്സ്ട്രാ ടൈമില്‍ നിക്ലാസ് ഫുള്‍കര്‍ഗ് നേടിയ ഗോളില്‍ ആണ് അവര്‍ സമനില പിടിച്ച് വാങ്ങിയത്.
ഇന്നലെ ലഭിച്ച സമനില പോലും വിജയത്തിനു തുല്യം ആയിരുന്നു എന്നു ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ പറഞ്ഞു.സ്വിസ് ടീമിന്റെ പഴുത്തടച്ച പ്രതിരോധവും മികച്ച ഗീഗന്‍ പ്രസ്സിങ്ങും തങ്ങളെ ഏറെ അബദ്ധത്തില്‍ ചെന്നു ചാടിച്ചു എന്ന് ന്യൂയര്‍ തുറന്നു സമ്മതിച്ചു. എന്നാല്‍ വളരെ ദുര്‍ഘട നിമിഷങ്ങളിലും എങ്ങനെയും തിരിച്ചു വരാനുള്ള ജര്‍മന്‍ ടീമിന്റെ കഴിവിനെയും അദ്ദേഹം ഏറെ പുകഴ്ത്തി.രണ്ടാം പകുതിയില്‍ സബ് ആയി ഇറങ്ങിയ താരങ്ങള്‍ ആണ് കളിയുടെ ഗതി തിരിച്ചു വിട്ടത് എന്നും അദ്ദേഹം പറഞ്ഞു.