കോപ അമേരിക്കയില്‍ വളരെ മികച്ച തുടക്കം നേടി ഉറുഗ്വെ
ലോകക്കപ്പ് യോഗ്യത മല്‍സരങ്ങളില്‍ വളരെ മികച്ച ഫോമില്‍ കളിക്കുന്ന ഉറുഗ്വെ ടീമീന് ഈ കോപ ടൂര്‍ണമെന്റില്‍ വളരെ മികച്ച തുടക്കം ലഭിച്ചു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ അവര്‍ പനാമയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്പ്പിച്ചു.ജയത്തോടെ അമേരിക്കയെ കടത്തി വെട്ടി ഒന്നാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
16-ാം മിനിറ്റിൽഒരു മികച്ച കേര്‍ളിങ് ഷോട്ടിലൂടെ ഉറുഗ്വേയെ മുന്നില്‍ എത്തിക്കാന്‍ ബാഴ്സ താരം ആയ റൊണാള്‍ഡ് അറൂഹോക്ക് കഴിഞ്ഞു.ഇടവേളയ്ക്ക് ശേഷം മത്സരത്തില്‍ പിടി മുറുക്കാന്‍ പനാമക്ക് കഴിഞ്ഞു.അനേകം അവസരങ്ങള്‍ അവര്‍ രണ്ടാം പകുതിയില്‍ സൃഷ്ട്ടിച്ചു എങ്കിലും ഒന്നും വലയില്‍ എത്തിക്കാന്‍ ഈ ടീമിന് കഴിഞ്ഞില്ല.85 ആം മിനുട്ടില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ആയ ഡാര്‍വിന്‍ നൂനസ് വോളിയിലൂടെ രണ്ടാം ഗോള്‍ നേടിയതോടെ പനാമയുടെ സമനില മോഹങ്ങള്‍ എല്ലാം കൊഴിഞ്ഞു.പിന്നെ ചടങ്ങ് പോലെ 91 മാറ്റിയാസ് വിന ഉറുഗ്വെ ലീഡ് മൂന്നാക്കി ഉയര്‍ത്തുകയും , 94 ആം മിനുട്ടില്‍ മൈക്കൽ മുറില്ലോയിലൂടെ പനാമ ഓണ്‍ മാര്‍ക്കില്‍ എത്തുകയും ചെയ്തു.അടുത്ത മല്‍സരത്തില്‍ ബൊളീവിയയാണ് ഉറുഗ്വേയുടെ എതിരാളി.