Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ശിഖർ ധവാൻ്റെ പോസ്റ്റ് ഇന്ത്യന്‍ ആരാധകരുടെ മനം തകര്‍ത്തു

June 23, 2024

ശിഖർ ധവാൻ്റെ പോസ്റ്റ് ഇന്ത്യന്‍ ആരാധകരുടെ മനം തകര്‍ത്തു

2024 ലെ ടി20 ലോകകപ്പിൽ ഇന്ത്യ അവിസ്മരണീയമായ ഒരു റണ്ണില്‍ ആണ്.ഇതുവരെ ഒരു തോൽവി നേരിടേണ്ടി വന്നിട്ടില്ല , ഈ ഇന്ത്യന്‍ ടീമിന്.ഇന്ത്യന്‍ ആരാധകര്‍ എല്ലാവരും വലിയ ആത്മവിശ്വാസത്തില്‍ ആണ്.ഈ സമയത്ത് തന്നെ ഇന്ത്യക്ക് കഴിഞ്ഞ ലോകക്കപ്പില്‍ നേരിടേണ്ടി വന്ന തിരിച്ചടിയെ ഓര്‍മിപ്പിച്ച് കൊണ്ട് ശിഖര്‍ ധവാന്‍ ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.അതിനു വലിയ റീച്ച് ആണ് ലഭിച്ചിരിക്കുന്നത്.

Can Get Over Anything But...": Shikhar Dhawan's Cryptic Post Has Fans  Heartbroken | Cricket News

 

 

“വൈശാലി നിന്നെ ഞാന്‍ പൂര്‍ണമായി മറന്നിരിക്കുന്നു”  എന്ന ഒരു ആഡ് ബോര്‍ഡാണ് പോസ്റ്റില്‍ ശിഖര്‍ ധവാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പുരുഷന്മാർക്ക് എന്തും മറികടക്കാൻ കഴിയും, പക്ഷേ നവംബർ 19 ലെ ദുരന്തം മാത്രം എപ്പോഴും അവരെ വേട്ടയാടും.- ഇതായിരുന്നു ധവാന്‍ പോസ്റ്റില്‍ എഴുതിയത്.എല്ലാ മല്‍സരങ്ങളിലും ആധികാരികമായി ജയം നേടി കൊണ്ട് വളരെ മികച്ച പ്രകടനം ആയിരുന്നു ആ സമയത്ത് ഇന്ത്യ കാഴ്ചവെച്ചത്.ഫൈനലില്‍ ഫേവറിറ്റ്സും ഇന്ത്യ തന്നെ ആയിരുന്നു.എന്നാല്‍ ഓസീസ് ബോളര്‍മാരുടെ അച്ചടക്കത്തിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ആധിപത്യം സ്ഥാപ്പിക്കാന്‍ കഴിഞ്ഞില്ല.

Leave a comment