താലിബാന്‍ കെടുത്തിക്ക് ഇടയിലും ഓസീസിനെതിരെ നേടിയ ജയം ആഘോഷമാക്കി അഫ്ഗാന്‍
അനേകം ദുരിതങ്ങള്‍ നേരിടുന്ന ഒരു രാജ്യം എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ തികച്ചും ലോക പടത്തില്‍ വളരെ അധികം പ്രസിദ്ധം ആണ്.എന്നാല്‍ അവര്‍ ഇന്നലെ എല്ലാം മറന്ന് ആഘോഷിച്ചു. അമേരിക്കന്‍ മണ്ണില്‍ ക്രിക്കറ്റ് ചാമ്പ്യന്മാര്‍ ആയ ഓസീസിനെ തോല്‍പ്പിച്ച് കൊണ്ട് ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പിന്റെ സെമിയില്‍ എത്താന്‍ അഫ്ഗാന് സാധ്യതയുണ്ട്.
ഈ കഴിഞ്ഞ ലോകക്കപ്പില്‍ അവര്‍ ഓസീസിനെതിരെ വിജയത്തിന്റെ പടി വരെ എത്തിയിട്ടും ഗ്ലെന്‍ മാക്സ്വെലിന്‍റെ ഒറ്റയാള്‍ പ്രകടനം അഫ്ഗാനെ തോല്‍വിയിലേക്ക് പറഞ്ഞയച്ചു.ആ തോല്‍വി വളരെ വ്യക്തിപരമായി ആയി തന്നെ അവര്‍ എടുത്തു.അത് ഇന്നലത്തെ ആദ്യ ബോള്‍ മുതല്‍ തന്നെ പ്രകടം ആയിരുന്നു.21 റണ്‍സിനാണ് അഫ്ഗാന്‍ കങ്കാരുക്കളെ തോല്‍പ്പിച്ചത്.ഇതോടെ സെമിയില്‍ എത്താന്‍ അഫ്ഗാന്‍ ടീമിന് വലിയ സാധ്യത തന്നെ ഉണ്ട്.മല്‍സരം തീര്‍ന്ന് മണിക്കൂറുകള്‍ക്ക് ആകാം കാബൂള്‍,കാണ്ഡഹാര്‍ പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ തിങ്ങി കൂടി.പല വാഹാനങ്ങള്‍ക്ക് പോകാനുള്ള ഇടം പോലും ലഭിക്കാതെ ഇരുന്നു.ഭാവിയില്‍ ഈ അഫ്ഗാന്‍ ടീമിന്‍റെ ചരിത്രം പരിശോധിക്കുകയാണ് എങ്കില്‍ ഈ മല്‍സരത്തിന് ശേഷവും അതിനു മുന്നെയും എന്ന് തരം തിരിക്കേണ്ടി വരും.