ഇംഗ്ലണ്ട് ടീമിന് ആശ്വാസ വാക്കുകള്‍ നല്കി വില്യം രാജകുമാരൻ
ഫ്രാങ്ക്ഫർട്ടിൽ വ്യാഴാഴ്ച ഡെൻമാർക്കിനോട് 1-1 സമനില വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിന് നിരന്തരം വിമര്‍ശനങ്ങള്‍ കേട്ടു കൊണ്ടിരിക്കുകയാണ്.മുന്‍ താരങ്ങളും , ഫൂട്ബോള്‍ പണ്ഡിറ്റുകളും ഉള്‍പ്പെട്ട ആളുകള്‍ പലരും ഈ ടീമിനെ പരസ്യമായും സമൂഹ മാധ്യമങ്ങള്‍ വഴിയും കുറ്റപ്പെടുത്തുന്നുണ്ട്.അങ്ങനെ ഉള്ള ഈ അവസ്ഥയില്‍ ടീമിന് നല്ലൊരു പിന്തുണ നല്കി കൊണ്ട് വന്നിരിക്കുകയാണ് വെയിൽസ് രാജകുമാരൻ ആയ വില്യം.
മല്‍സരം കഴിഞ്ഞു ഡ്രെസ്സിംഗ് റൂമില്‍ എത്തിയ ടീമിനെ അബിസംബോധന ചെയ്ത അദ്ദേഹം ലോകം ഈ മല്‍സരത്തോടെ അവസാനിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞത്രേ.ഏറെ സമ്മര്‍ദം നേരിടുന്ന സൌത്ത് ഗെയിറ്റിന് മുന്നിലും ഒരു ആശ്വാസ വാക്കായി രാജകുമാരന്‍ എത്തി. നിലവില്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് ഇംഗ്ലണ്ട് ടീം നിലവില്‍.ഇനി നടക്കാന്‍ പോകുന്ന സ്ലൊവേനിയക്കെതിരായ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി തന്നെ നോക്കൌട്ടില്‍ എത്താന്‍ ത്രീ ലയന്‍സിന് കഴിയും.