EPL 2022 European Football Foot Ball Indian football Top News transfer news

ഗാസയിൽ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം അഹമ്മദ് അബു അൽഅത്ത കൊല്ലപ്പെട്ടു

June 23, 2024

ഗാസയിൽ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം അഹമ്മദ് അബു അൽഅത്ത കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം അഹ്മദ് അബു അൽ-അത്തയും കുടുംബവും അവരുടെ വീട്ടിൽ കൊല്ലപ്പെട്ടതായി പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) അറിയിച്ചു.ഗാസ സ്ട്രിപ്പ് ടീമായ അൽ-അഹ്‌ലി ഗാസയുടെ ഡിഫൻഡറായി കളിച്ച അബു അൽ-അത്ത, മെഡിക്കൽ പ്രൊഫഷണലായ ഭാര്യ റൂബ എസ്മായേൽ അബു അൽ-അത്ത അവരുടെ രണ്ട് കുട്ടികളും മരണം അടഞ്ഞു.വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Palestinian footballer and family killed in Israeli airstrike | Cyprus Mail

 

2023 ഒക്ടോബറിൽ ഗാസയിലെ സംഘർഷം ആരംഭിച്ചതിന് ശേഷം 300-ലധികം അത്‌ലറ്റുകളും റഫറിമാരും സ്‌പോർട്‌സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഫലസ്തീൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റ് ജിബ്രിൽ റജൗബ് പറഞ്ഞു.ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ 37,598 ഫലസ്തീനികൾ കൊല്ലപ്പെടുകയും 86,032 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇന്ന്  ഗാസ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് വ്യക്തം ആക്കുന്നു.

Leave a comment