ജോവോ കാൻസെലോയുടെ പകരക്കാരനെ ബാഴ്സലോണ കണ്ടുപ്പിടിച്ചു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 23 കാരനായ ബയർ ലെവർകൂസന്‍ വിങ്ങ് ബാക്ക് ജെറമി ഫ്രിംപോംഗിനെ ബാഴ്സലോണ അവരുടെ പ്രാഥമിക ലക്ഷ്യമാക്കിയതായി വാര്‍ത്ത വന്നിട്ടുണ്ട്.പുതിയ മാനേജര്‍ ആയ ഹാന്‍സി ഫ്ലിക്ക് ആണ് താരത്തിനെ ടീമില്‍ എത്തിക്കാന്‍ ബാഴ്സയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർക്കായി മികച്ച പ്രകടനം ആണ് ഡച്ച് താരം കാഴ്ചവെച്ചത്.ഈ മാസം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങിയ ജോവോ കാൻസലോയ്ക്ക് അനുയോജ്യമായ പകരക്കാരനായി ഇദ്ദേഹത്തെ ഹാന്‍സി കാണുന്നു.
2023-24 കാമ്പെയ്‌നിൽ സാബി അലോൺസോയുടെ ടീമിനായി ഫ്രിംപോംഗ് 46 മത്സരങ്ങൾ കളിച്ചു.24 അഗ്രിഗേറ്റ് ഗോൾ താരം നേടിയിട്ടുണ്ട്.പ്രതിരോധ പൊസിഷനില്‍ കളിക്കുന്ന താരത്തിനു ഇത്രക്കുമധികം അറ്റാക്കിങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നു എന്നത് തന്നെ തീര്‍ത്തും വിചിതം ആയ കാര്യം ആണ്.ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെൻ്റ് ജെർമെയ്ൻ, റയൽ മാഡ്രിഡ് എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ പവർഹൗസുകളുടെ റഡാറിൽ അദ്ദേഹത്തെ എത്തിച്ചു.ജർമ്മനിയിൽ നടക്കുന്ന യൂറോ 2024നുള്ള നെതർലൻഡ്‌സ് ടീമിലും വിങ് ബാക്കിൻ്റെ മികച്ച പ്രകടനങ്ങൾ പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.