റൊമാനിയയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായി ബെല്‍ജിയം
ഓരോ നിമിഷം തോറും പുതിയ അവസരങ്ങള്‍ ഇരു ടീമുകളും സൃഷ്ട്ടിച്ച മല്‍സരത്തില്‍ റൊമാനിയയ്ക്കെതിരെ 2-0 ന് ബെൽജിയത്തിന് ജയം നേടി.73 സെക്കൻഡുകൾക്ക് ശേഷം യുറി ടൈൽമാൻസിൻ്റെ ഒരു ഗോളും കെവിൻ ഡി ബ്രൂയ്നയുടെ രണ്ടാം ഗോളുമാണ് ബെല്‍ജിയത്തിന് മേല്‍ക്കൈ നേടി കൊടുത്തത്.ഇന്നതെ ജയത്തോടെ ഗ്രൂപ്പ് ഈ യിലെ നാല് ടീമിനും മൂന്നു പോയിന്റ് ആയി.
ഈ ഗ്രൂപ്പില്‍ നിന്നു ആരൊക്കെ നോക്കൌട്ടിലേക്ക് പോകും എന്നു അറിയണം എങ്കില്‍ – ബെൽജിയം ഉക്രെയ്നോടും സ്ലൊവാക്യ റൊമാനിയയോടും കളിക്കുന്ന മത്സരങ്ങളുടെ വിജയിയെ അറിയണം.ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ലൂക്കാക്കു ആണ് ആദ്യ ഗോളിന് വഴി ഒരുക്കിയത്.ആദ്യ ഗോളിന് ശേഷം റൊമാനിയ പലപ്പോഴും ബെല്‍ജിയം പ്രതിരോധ മുഖത്തെ വിറപ്പിച്ച് കൊണ്ടിരുന്നു.ബെല്‍ജിയം ടീമും ഒരു വിങ്ങിലൂടെ കൌണ്ടര്‍ ഗെയിം നടത്തി കൊണ്ട് വന്നു.വെറും ഒരു ഗോളിന് മാത്രം മുന്നില്‍ നില്ക്കുന്ന സമയത്ത് പലപ്പോഴും എതിരാളി സമനില ഭീഷണി മുഴക്കിയിരുന്നു.എന്നാല്‍ 80 ആം മിനുട്ടില്‍ കെവിന്റെ ഗോള്‍ വിലപ്പെട്ട മൂന്നു പോയിന്റ് തങ്ങള്‍ക്ക് തന്നെ ലഭിക്കും എന്നു ബെല്‍ജിയത്തിന് തെളിയിച്ച് കൊടുത്തു.അടുത്ത മല്‍സരത്തില്‍ ബെല്‍ജിയത്തിന്റെ എതിരാളി ഉക്രെയിന് ആണ്.ജൂണ്‍ 26 നു ആണ് മല്‍സരം.