ബ്രസീലിയന്‍ സൂപ്പര്‍ താരം ആയ ഡഗ്ലസ് ലൂയിസ് സീരി എ യിലേക്ക് പോകാന്‍ ഒരുങ്ങുന്നു
യൂറോ – കോപ മല്‍സരങ്ങള്‍ അവിടെ നടക്കുമ്പോള്‍ ഫൂട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അവിടെ തുറന്നു കിടക്കുകയാണ് എന്നത് ഫൂട്ബോള്‍ ആരാധകര്‍ മറന്നു പോകുന്നു.ആസ്റ്റൺ വില്ലയുടെ മധ്യനിര താരം ഡഗ്ലസ് ലൂയിസുമായി യുവൻ്റസ് കരാർ ഒപ്പിടാൻ വളരെ അടുത്തിരിക്കുകയാണ്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയിലെ ആദ്യത്തെ പ്രധാന ട്രാന്‍സ്ഫര്‍ ആയി ഇതിനെ കാണാം.
ബ്രസീൽ ഇൻ്റർനാഷണൽ ഏകദേശം 43 മില്യൺ പൗണ്ടിന് ആണ് ടൂറിന്‍ ക്ലബിലേക്ക് മടങ്ങുന്നത്.യുവൻ്റസ് താരങ്ങള്‍ ആയ സാമുവൽ ഐലിംഗ്-ജൂനിയറും എൻസോ ബാരെനെച്ചിയയും 18.6 മില്യൺ പൗണ്ടിൻ്റെ പ്രത്യേക ഇടപാടിൽ ആസ്റ്റൺ വില്ലയിലേക്ക് മാറാൻ ഒരുങ്ങുന്നു എന്നതും മറ്റൊരു വാര്‍ത്തയാണ്.2019 ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വില്ല പാർക്കിലേക്ക് മാറിയ ലൂയിസ്, കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടാണ് ആസ്റ്റണ്‍ വില്ല പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്ത് എത്തിയത്.ഇത്രയും ഫേവറിറ്റ് ആയ താരത്തിനെ അവര്‍ക്ക് വില്‍ക്കേണ്ടി വന്നത് ഈ കഴിഞ്ഞ മാർച്ചിൽ ഏകദേശം 120 മില്യൺ പൗണ്ടിൻ്റെ നഷ്ടം ക്ലബ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആണ്.