ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം ആവശ്യമില്ല – പോർച്ചുഗൽ ബോസ്
ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ 2024 ൽ 90 മിനിറ്റ് മുഴുവൻ മത്സരങ്ങളും ആവർത്തിച്ച് കളിക്കാൻ പര്യാപ്തനാണെന്ന് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.ഇത് യാഥാര്‍ഥ്യം ആക്കുന്ന റൊണാള്‍ഡോയുടെ അനുഭവത്തെയും കായിക ക്ഷമതയെയും മാര്‍ട്ടിനസ് പുകഴ്ത്തി സംസാരിച്ചു.39 കാരനായ റൊണാൾഡോ ചൊവ്വാഴ്ച ചെക്കിയയ്‌ക്കെതിരെ മുഴുവൻ മത്സരവും കളിച്ചെങ്കിലും ഗോൾ ഒന്നും നേടിയില്ല.
വെള്ളിയാഴ്ച തുർക്കിക്കെതിരായ മത്സരത്തിന് മുന്നോടിയായി റൊണാൾഡോയെ 90 മിനിറ്റ് കളിക്കുന്നതിൽ അർത്ഥമുണ്ടോ എന്ന ചോദ്യത്തിന് ആണ് മാര്‍ട്ടിനസ് പൊട്ടി തെറിച്ച് കൊണ്ട് മറുപടി പറഞ്ഞത്.”കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ എത്ര മിനിറ്റ് കളിച്ചുവെന്ന് നിങ്ങൾക്കറിയാമോ? അദ്ദേഹത്തിന് അനുഭവമുണ്ട്, ഫുട്ബോൾ ചരിത്രത്തിൽ ആറ് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ കളിച്ച വേറെ ഒരു താരം ഇല്ല.അതിനാല്‍ അദ്ദേഹത്തിനെ പോലൊരു സൂപ്പര്‍ താരത്തിന്റെ സാന്നിധ്യം ഞങ്ങളുടെ ടീമിനെ കൂടുതല്‍ അപകടക്കാരികള്‍ ആയി മാറ്റുകയാണ്.”മാര്‍ട്ടിനസ് പറഞ്ഞു.