ക്ലബ് ലോകകപ്പ് കാരണം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മല്‍സരത്തിന്റെ ഷെഡ്യൂള്‍ മാറ്റി വെച്ചു
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് തങ്ങളുടെ ഷെഡ്യൂള്‍ മാറ്റിയത് ആയി അറിയിച്ചു.ഇപ്പോഴത്തെ ടൈം ടേബിള്‍ പ്രകാരം 2025 ഡിസംബർ 21 മുതൽ 2026 ജനുവരി 18 വരെ ആയിരിയ്ക്കും ടൂര്‍ണമെന്‍റ് നടക്കാന്‍ പോകുന്നത്.2025-ൽ മൊറോക്കോയിൽ നടക്കേണ്ടിയിരുന്ന ടൂർണമെൻ്റ് ഈ വർഷം മധ്യത്തോടെ നടക്കേണ്ടതായിരുന്നു, എന്നാൽ അടുത്ത ജൂൺ, ജൂലൈ മാസങ്ങളിൽ യുഎസിൽ 32 ടീമുകളുമായി ഫിഫയുടെ പുതിയ വിപുലീകരിച്ച ക്ലബ് ലോകകപ്പ് കാരണം ആണ് ഇതിന് സമയം മാറ്റേണ്ടി വന്നത്.
ഈ വർഷത്തെ വനിതാ കപ്പ് ഓഫ് നേഷൻസ് ഫൈനലും അടുത്ത വർഷം ജൂലൈ 5-26 വരെ മാറ്റിയതായി കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ അറിയിച്ചു.തിരക്കേറിയ അന്താരാഷ്ട്ര കലണ്ടറുമായി മല്ലിടുന്നതായി കാഫ് ഇതിന് മുന്നേ തന്നെ പറഞ്ഞിരുന്നു.യൂറോപ്യൻ ലീഗ് സീസണിൻ്റെ മധ്യത്തിൽ കപ്പ് ഓഫ് നേഷൻസ് നടത്തിയാല്‍ യൂറോപ്യൻ അധിഷ്ഠിത ആഫ്രിക്കൻ കളിക്കാർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ട്ടിക്കും.സമ്മറില്‍ ടൂര്‍ണമെന്‍റ് നടത്തി ഫിഫയുടെ ഗുഡ് ബുക്കില്‍ ഇടം നേടി കൊണ്ട് ഭാവിയില്‍ പല ടൂര്‍ണമെന്‍റുകള്‍ക്കും വേദി ആകാം എന്നായിരുന്നു ഇത്രയും മൊറോക്കോ പ്രതീക്ഷിച്ചത്.ഇപ്പോള്‍ മല്‍സരം ഡിസംബര്‍ മാസത്തില്‍ ആയതിനാല്‍ ശീതകാല സമയത്ത് എങ്ങനെ കാണികളെ ആകര്‍ഷിക്കും എന്നതിന്റെ തല വേദനയില്‍ ആണ് മൊറോക്കന്‍ ഫൂട്ബോള്‍ സംഘടന.