മെഴ്‌സിഡസ് ബെൻസ് പിച്ചിനെ പിച്ചി ചീന്തി അര്‍ജന്‍റയിന്‍ താരങ്ങള്‍
ആദ്യ കോപ മല്‍സരത്തില്‍ കാനഡയെ പരാജയപ്പെടുത്തി എങ്കിലും അര്‍ജന്‍റയിന്‍ ടീം വളരെ രോഷാകുലര്‍ ആണ്.അതിനുള്ള പ്രധാന കാരണം മല്‍സരം നടന്ന മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരം ആണ്.പിച്ചിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത് മാനേജര്‍ ആയ സ്കലോണിയും കീപ്പര്‍ ആയ എമിലിയാനോ മാർട്ടിനെസും ആണ്.
അമേരിക്കന്‍ ഫൂട്ബോള്‍ ടീം ആയ അറ്റ്ലാൻ്റ ഫാൽക്കൺസിന്‍റെ ഗ്രൌണ്ടില്‍ ആണ് മല്‍സരം നടന്നത്.കളി തുടങ്ങുന്നതിന് രണ്ടു ദിവസം മുന്നേ ആയിരുന്നു സിന്തറ്റിക് പുല്ല് കൊണ്ട് പിച്ച് ഒരുക്കിയത്.ഇത് കാരണം ആണ് നിലവാര തകര്‍ച്ച സംഭവിച്ചത്.യൂറോ ആണ് മികച്ചത് എന്ന് പലരും പറയാറുണ്ട്.ഇത് പോലുള്ള പിച്ചില്‍ കളിയ്ക്കാന്‍ ഞങ്ങളെ അനുവദിച്ചത് മൂലം അങ്ങനെ പറയാന്‍ കൂടുതല്‍ ആളുകള്‍ക്ക് വഴി ഒരുക്കി കൊടുത്തിരിക്കുകയാണ് സംഘടന എന്ന് എമി പറഞ്ഞു.സൌദി അറേബിയയില്‍ ഇത് പോലെ സിന്തറ്റിക് പുല്ല് വെച്ച് തങ്ങള്‍ കളിച്ചിട്ടുണ്ട് എന്നും , അത് എന്നാല്‍ വളരെ മികച്ച അനുഭൂതി ആയിരുന്നു എന്നും ഇതുപോലുള്ള മനോഭാവം ഉള്ളവര്‍ താരങ്ങളുടെ വിയര്‍പ്പിനെ ബഹുമാനിക്കുന്നില്ല എന്നും സ്കലോണിയും കൂട്ടിച്ചേര്‍ത്തു.