ഡബ്ല്യൂ.വി രാമനെയും കോച്ചിങ് സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് റേസ് ചിലർ വിചാരിച്ച പോലെ ഗംഭീര്‍ ഒറ്റയ്ക്ക് നേടും എന്നു വിചാരിച്ചത് വളരെ അധികം തെറ്റ് തന്നെ ആണ്.ഇന്നലെ വരെ ഗംഭീര്‍ ആയിരിയ്ക്കും ഭാവി ഇന്ത്യന്‍ കോച്ച് എന്നു എല്ലാവരും വിശ്വസിച്ചിരുന്നു.എന്നാല്‍ ചൊവ്വാഴ്ച ഡബ്ല്യുവി രാമൻ അഭിമുഖം നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ കാര്യങ്ങൾ മാറി.
ഇപ്പോഴിതാ, ഗൗതം ഗംഭീറിനെയും ഡബ്ല്യുവി രാമനെയും അവരുടെ വൈദഗ്ധ്യം കണക്കിലെടുത്ത് ഇരുവരെയും അണിനിരത്താനുള്ള സാഹചര്യമുണ്ടാകുമെന്ന് പറയുന്ന മറ്റൊരു റിപ്പോർട്ട് പുറത്തുവന്നു.ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗംഭീറിന് മേല്‍ക്കൈ ഉണ്ട് എങ്കിലും തൻ്റെ സപ്പോർട്ട് സ്റ്റാഫുമായി ബന്ധപ്പെട്ട് ചില ഡിമാന്‍റുകള്‍ അദ്ദേഹത്തിന് ഉണ്ട് എന്നത് ബിസിസിഐയെ ഏറെ വിഷമത്തില്‍ ആഴ്ത്തുന്നു.ഗംഭീറിന് ഫീല്‍ഡിങ് കോച്ചായി ജോണ്ടി റോഡ്സിനെ തന്നെ വേണം എന്ന നിര്‍ബന്ധം ഉണ്ട് എന്നും ട്വിറ്ററില്‍ വാര്‍ത്ത വന്നിരുന്നു.