എൻസോ മറെസ്കയ്ക്ക് ശേഷം സ്റ്റീവ് കൂപ്പറിനെ മാനേജരായി ലെസ്റ്റർ നിയമിച്ചു
മൂന്ന് വർഷത്തെ കരാറിൽ സ്റ്റീവ് കൂപ്പറിനെ അവരുടെ പുതിയ ഫസ്റ്റ് ടീം മാനേജരായി ലെസ്റ്റർ സിറ്റി നിയമിച്ചതായി ക്ലബ് വ്യാഴാഴ്ച അറിയിച്ചു.2022 ൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പ്രീമിയർ ലീഗിലേക്ക് നയിച്ച കോച്ചിങ് ഇതിഹാസം ആണ് കൂപ്പര്‍.കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നിന്ന് ലെസ്റ്ററിനെ പ്രമോഷനിലേക്ക് നയിച്ചതിന് ശേഷം ചെല്‍സിയുടെ ചുമതല ഏറ്റെടുത്ത എൻസോ മറേസ്കക്ക് പകരം ആണ് ഇപ്പോള്‍ കൂപ്പര്‍ വന്നിരിക്കുന്നത്.
(എൻസോ മറെസ്ക)
“ലെസ്റ്റർ സിറ്റിയുടെ ഫസ്റ്റ് ടീം മാനേജരായി നിയമിക്കപ്പെട്ടതിൽ ഞാൻ വളരെ അധികം അഭിമാനം കൊള്ളുന്നു.സമ്പന്നമായ ചരിത്രവും വികാരാധീനരായ പിന്തുണക്കാരുമുള്ള ഒരു മികച്ച ക്ലബ്ബാണിത്. ഇത്തരമൊരു കഴിവുള്ള ടീമിനൊപ്പം പ്രവർത്തിക്കുന്നു എന്നത് തന്നെ എനിക്കു ഏറെ ആവേശം നല്കുന്നു.” കരാര്‍ ഒപ്പിടല്‍ ഒഫീഷ്യല്‍ ആയതിനു ശേഷം അദ്ദേഹം പറഞ്ഞ ആദ്യ വാചകം ഇതായിരുന്നു.തുടര്‍ച്ചയായി ആറ് കളികളിൽ അഞ്ച് തോൽവികൾ നേരിട്ടതിനാല്‍ 2023 ഡിസംബറിൽ ഫോറസ്റ്റ് കൂപ്പറിനെ പുറത്താക്കിയിരുന്നു.സ്വാൻസീ സിറ്റിയെ പരിശീലിപ്പിച്ചിട്ടുള്ള കൂപ്പർ, ഇംഗ്ലണ്ടിൻ്റെ അണ്ടർ 17 ടീമിനെ 2017 ലെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയും അവരെ 2017 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.