എംബാപ്പെ വിശ്രമം കഴിഞ്ഞ് ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു
ഓസ്ട്രിയൻ ഡിഫൻഡർ കെവിൻ ഡാൻസോയുടെ തോളിൽ മുഖം ഇടിച്ച് മൂക്ക് പൊട്ടിയ എംബാപ്പെ വളരെ പെട്ടെന്നു തന്നെ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു.അദ്ദേഹം ഇന്നലെ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തിയിരിക്കുന്നു.”റിസ്ക്ക് ഇല്ലാതെ വിജയിക്കാന്‍ കഴിയില്ല ” എന്ന പോസ്റ്റിലൂടെ ആണ് താരം തിരികെ വരുകയാണ് എന്ന കാര്യം ലോകം അറിഞ്ഞത്.
താരം ഡച്ച് ടീമിനെതിരായ മല്‍സരത്തില്‍ കളിക്കില്ല എന്ന് പറഞ്ഞിരുന്നു.എന്നാല്‍ താരം ഇത്രയും പെട്ടെന്നു തിരികെ വന്നത് മൂലം ഇതില്‍ വല്ല മാറ്റവും ഉണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഫ്രഞ്ച് ബോര്‍ഡ് മറുപടി ഒന്നും പറഞ്ഞിട്ടില്ല.ശനിയാഴ്ച്ചയാണ് മല്‍സരം നടക്കാന്‍ പോകുന്നത്. എംബാപ്പെ തിരികെ വന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഫ്രഞ്ച് മിഡ് ഫീല്‍ഡര്‍ ആയ അഡ്രിയാന്‍ റാബിയോട്ട് ആണ്.എംബാപ്പെ ഇല്ലാതെ ഫ്രഞ്ച് ദീശാ ബോധം ഇല്ലാത്ത ഒരു കപ്പല്‍ പോലെ ആണ് എന്നും അദ്ദേഹം പറഞ്ഞു.ഈ യൂറോയില്‍ തന്റെ നാഷണല്‍ ഹീറോ ഇമേജ് തിരിച്ചെടുത്ത് വലിയൊരു ആഘോഷത്തോടെ റയല്‍ മാഡ്രിഡില്‍ കരിയര്‍ ആരംഭിക്കണം എന്നാണ് എംബാപ്പെയുടെ ആഗ്രഹം.