മരണ ഗ്രൂപ്പ് ആയ ബി യില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം
ആദ്യ രണ്ടു മല്‍സരങ്ങള്‍ പരാജയപ്പെട്ട ക്രൊയേഷ്യ,അല്‍ബേനിയ ടീമുകള്‍ ഇന്ന് യൂറോയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യം ആണ് എന്നിരിക്കെ വളരെ മികച്ച മല്‍സരം തന്നെ ആയിരിയ്ക്കും ഇന്ന് കണികള്‍ക്ക് മുന്നില്‍ എത്താന്‍ പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ മല്‍സരത്തില്‍ ഏറെ പ്രതീക്ഷയോടെ ആണ് സ്പെയിന്‍ ടീമിനെ നേരിടാന്‍ ക്രൊയേഷ്യ എത്തിയത്.എന്നാല്‍ അവര്‍ക്ക് അപ്പാടെ പിഴച്ചു.എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ട അവര്‍ മല്‍സരത്തിന്റെ ഒരു നിമിഷത്തില്‍ പോലും ആധിപത്യം നേടാന്‍ ആവാതെ ആണ് അടിയറവ് പറഞ്ഞത്.എന്നാല്‍ യൂറോ ചാമ്പ്യന്മാര്‍ ആയ ഇറ്റലിയെ നല്ല രീതിയില്‍ വിറപ്പിച്ചതിന് ശേഷം ആണ് അല്‍ബേനിയ പരാജയം നേരിട്ടത്.23 ആം സെക്കന്‍ഡില്‍ ഗോള്‍ നേടി റിക്കോര്‍ഡ് സൃഷ്ട്ടിക്കാനും അല്‍ബേനിയയ്ക്ക് കഴിഞ്ഞു.